വയനാട്: ജില്ലയിൽ എക്‌സൈസ് സ്‌പെഷ്യല്‍ സ്ക്വാഡ് റെയിഡും പരിശോധനകളും കർശനമാക്കി. കഴിഞ്ഞ നാല് ദിവസത്തിനിടെ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി നടത്തിയ പരിശോധനകളിൽ 6 അബ്‌കാരി കേസുകളാണ് രജിസ്റ്റർ ചെയ്തത്. ലോക്‌ഡൗണിനെ തുടർന്ന് അംഗീകൃത മദ്യശാലകൾ അടച്ച സാഹചര്യത്തിലാണ് പരിശോധന കർശനമാക്കിയത്.
വയനാട് എക്‌സൈസ് സ്‌പെഷ്യല്‍ സ്ക്വാഡ് പരിശോധന ശക്തമാക്കി - വാറ്റുപകരണx
ലോക്‌ഡൗണിനെ തുടർന്ന് അംഗീകൃത മദ്യശാലകൾ അടച്ച സാഹചര്യത്തിലാണ് പരിശോധന കർശനമാക്കിയത്
കഴിഞ്ഞ ദിവസങ്ങളിലെ പരിശോധനകളിൽ കോട്ടത്തറ വില്ലേജിലെ തിരുമോത്തിക്കുന്ന് പാത്തിക്കുന്ന് ഭാഗത്ത് 50 ലിറ്റർ വാഷും 5 ലിറ്റർ ചാരായവും കുപ്പാടിത്തറ വില്ലേജിലെ കുറുമണി പുലിക്കാട്ടുകുന്ന് ഭാഗത്ത് നിന്നും 60 ലിറ്റർ വാഷും പ്രഷർകുക്കർ ഉൾപ്പെടെയുള്ള വാറ്റുപകരണങ്ങളും, പൂതാടി വില്ലേജിലെ മാതോത്ത് കുന്ന് ഭാഗത്ത് നിന്നും 30 ലിറ്റർ വാഷും ഗ്യാസ് സ്റ്റൗ ,സിലിണ്ടർ, പ്രഷർ കുക്കർ ഉൾപ്പെടെയുള്ള വാറ്റുപകരണങ്ങളും, സുബത്തേരി വില്ലേജിലെ ചൂരിമല ബീനാച്ചി എസ്‌റ്റേറ്റ് പരിസരത്ത് നിന്നും 100 ലിറ്റർ വാഷും, വാറ്റുപകരണങ്ങളും സ്ക്വാഡ് കണ്ടെടുത്തിരുന്നു. വ്യാജമദ്യ നിർമ്മാണത്തിന് സാധ്യതയുള്ള ആളൊഴിഞ്ഞ പുഴയോരങ്ങളും ജല സൗകര്യമുള്ള വനാതിർത്തികളും കേന്ദ്രീകരിച്ചുള്ള പരിശോധനകളിലാണ് വ്യാജമദ്യ നിര്‍മാണം കണ്ടെത്തിയത്. വരും ദിവസങ്ങളിലും പരിശോധനകൾ കൂടുതൽ ശക്തമാക്കും.