വയനാട്: സംസ്ഥാനത്ത് ആദ്യമായി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച ഗ്യാസ് ക്രിമറ്റോറിയം വയനാട്ടിലെ തിരുനെല്ലിയിൽ ഒ.ആര്‍.കേളു എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. തൃശിലേരി ആനപ്പാറ 55 സീനറിയില്‍ 93 ലക്ഷം രൂപ വിനിയോഗിച്ചാണ് ആധുനിക നിലവാരത്തില്‍ ശ്മശാനമൊരുക്കിയത്.
വയനാട്ടിൽ ഗ്യാസ് ക്രിമറ്റോറിയം ഉദ്ഘാടനം ചെയ്തു - തൊഴിലുറപ്പ് പദ്ധതി
സംസ്ഥാനത്ത് ആദ്യമായി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച ശ്മശാനമാണിത്
വയനാട്ടിൽ ഗ്യാസ് ക്രിമറ്റോറിയം ഉദ്ഘാടനം ചെയ്തു
ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപയും തിരുനെല്ലി ഗ്രാമപഞ്ചായത്ത് 51 ലക്ഷം രൂപയും, 32 ലക്ഷം രൂപ തൊഴിലുറപ്പില്‍ നിന്നും ചെലവഴിച്ചാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. റെയ്ഡ്‌കോയാണ് ഗ്യാസ് ക്രിമിറ്റോറിയത്തിനാവശ്യമായ മെഷീനുകള്‍ സജ്ജമാക്കിയത്. തൊഴിലുറപ്പിന്‍റെ മെറ്റീരിയല്‍ കോസ്റ്റും പദ്ധതിയില്‍ വിനിയോഗിച്ചിട്ടുണ്ട്. ഉദ്ഘാടന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ജി. മായാദേവി അധ്യക്ഷത വഹിച്ചു. ചുറ്റുമതില്‍ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ബി. നസീമ നിര്‍വഹിച്ചു.