വയനാട്: ആദിവാസി വിഭാഗത്തിൽ നിന്ന് സംസ്ഥാനത്ത് ആദ്യമായി സിവിൽ സർവീസ് പരീക്ഷയില്‍ ഉന്നതവിജയം സ്വന്തമാക്കിയ ശ്രീധന്യ സുരേഷിനെ ഗവർണർ പി സദാശിവം വയനാട്ടിലെത്തി അഭിനന്ദിച്ചു. ഗസ്റ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ ജില്ലാ കളക്ടർ എ ആര്‍ അജയകുമാറും പങ്കെടുത്തു.
ശ്രീധന്യക്ക് ആശംസകളുമായി ഗവര്‍ണര്‍ എത്തി - ഗവർണർ പി സദാശിവം
ജനസേവനമാകണം ലക്ഷ്യമെന്ന് ഗവര്‍ണര്‍ ശ്രീധന്യയെ ഉപദേശിച്ചു. ഗവര്‍ണറെ കാണാൻ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ശ്രീധന്യയും.
![ശ്രീധന്യക്ക് ആശംസകളുമായി ഗവര്‍ണര്‍ എത്തി](https://etvbharatimages.akamaized.net/etvbharat/images/768-512-2932732-thumbnail-3x2-sreedhanya.jpg)
ഔദ്യോഗിക പരിപാടിയിൽ പങ്കെടുക്കാൻ വയനാട്ടിലെത്തിയ ഗവർണർ ശ്രീധന്യയെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിക്കുകയായിരൂന്നു. ജനസേവനമാകണം ലക്ഷ്യമെന്ന് ഗവര്‍ണര്‍ ശ്രീധന്യയെ ഉപദേശിച്ചു. ഗവര്‍ണറെ കാണാൻ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ശ്രീധന്യയും പറഞ്ഞു. ശ്രീധന്യയുടെ കുടുംബത്തിന്‍റെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനുള്ള നടപടികള്‍ ഉണ്ടാവുമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കുകയും ചെയ്തു.
പരീക്ഷയിൽ വിജയിച്ച ശേഷം തിരുവനന്തപുരത്ത് നിന്ന് ആദ്യമായി നാട്ടിലെത്തിയ ശ്രീധന്യ അമ്മ കമലം, അച്ഛൻ സുരേഷ്, സഹോദരൻ ശ്രീരാഗ് എന്നിവരോടൊപ്പമാണ് ഗവർണറെ കാണാൻ എത്തിയത്.