കേരളം

kerala

ETV Bharat / state

ഭൂപ്രകൃതിക്ക് യോജിച്ച കൃഷിക്ക് പ്രത്യേക നിയമം കൊണ്ടുവരുമെന്ന് കൃഷിമന്ത്രി - അഗ്രോ ഇക്കോണമിക്കൽ സോണുകൾ

ഭൂമിയുടെ സ്വഭാവമനുസരിച്ച് അഞ്ച് അഗ്രോ ഇക്കോണമിക്കൽ സോണുകള്‍ രൂപീകരിക്കുമെന്നും മന്ത്രി

ഭൂപ്രകൃതിക്ക്

By

Published : Sep 17, 2019, 4:35 AM IST

കല്‍പറ്റ: സംസ്ഥാനത്ത് ഓരോ ഇടത്തെയും ഭൂപ്രകൃതിക്കും കാലാവസ്ഥക്കും അനുയോജ്യമായ കൃഷിയിറക്കാൻ പ്രത്യേക നിയമം കൊണ്ടുവരുന്നു. വയനാട്ടിൽ കൃഷിമന്ത്രി വി എസ് സുനിൽകുമാറാണ് ഇക്കാര്യം അറിയിച്ചത്. ഭൂമിയുടെ സ്വഭാവമനുസരിച്ച് അഞ്ച് അഗ്രോ ഇക്കോണമിക്കൽ സോണുകൾ രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിനെ വീണ്ടും അഗ്രോ ഇക്കോണമിക്കൽ യൂണിറ്റുകളായി വിഭജിക്കും. ഇതിന്‍റെ അടിസ്ഥാനത്തിലായിരിക്കണം കൃഷി ഇറക്കേണ്ടത്. അടുത്ത വർഷം മാർച്ച് 31നു മുൻപ് ഈ രീതിയിൽ കൃഷി തുടങ്ങി തുടങ്ങാനുള്ള നടപടികളുമായാണ് സർക്കാർ മുന്നോട്ടു പോകുന്നത്.

ഭൂപ്രകൃതിക്കും കാലാവസ്ഥക്കും അനുയോജ്യമായ കൃഷിയിറക്കാൻ പ്രത്യേക നിയമം കൊണ്ടുവരുമെന്ന് കൃഷിമന്ത്രി

ABOUT THE AUTHOR

...view details