കാർഷിക ഉൽപന്നങ്ങൾ ഹോൾട്ടികോർപ്പിന് കൈമാറും - കാർഷിക ഉൽപന്നങ്ങൾ
ലോക്‌ഡൗണിനെ തുടർന്നുണ്ടായ നിയന്ത്രണങ്ങൾ കാരണം കാർഷികോൽപന്നങ്ങളുടെ വിപണനം പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് തീരുമാനം.
കാർഷിക ഉൽപന്നങ്ങൾ ഹോൾട്ടികോർപ്പിന് കൈമാറും
വയനാട്: കാർഷിക ഉൽപന്നങ്ങൾ സഹകരണ സ്ഥാപനങ്ങൾ വഴി ശേഖരിച്ച് ഹോൾട്ടികോർപ്പിന് കൈമാറാൻ തീരുമാനമായെന്ന് സി.കെ ശശീന്ദ്രൻ എംഎൽഎ. ലോക്‌ഡൗണിനെ തുടർന്നുണ്ടായ നിയന്ത്രണങ്ങൾ കാരണം കാർഷികോൽപന്നങ്ങളുടെ വിപണനം പ്രതിസന്ധിയിലാണ്. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കൃഷി മന്ത്രി ഇടപെട്ടാണ് നടപടി എടുത്തതെന്നും എംഎൽഎ കൽപ്പറ്റയിൽ പറഞ്ഞു.