കേരളം

kerala

ETV Bharat / state

വയനാട്ടില്‍ മഴ കുറയുന്നു; കടുത്ത വരള്‍ച്ചക്ക് സാധ്യതയെന്ന് വിദഗ്‌ധർ - കേരള മഴ വാർത്ത

മഴയുടെ സ്വാഭാവത്തില്‍ മാറ്റം വന്നതോടെ മണ്ണിന്‍റെ ഘടനയിലും വലിയതോതില്‍ ഉള്ള മാറ്റം വരുമെന്നാണ് ജില്ല മണ്ണ് സംരക്ഷണ വിഭാഗത്തിന്‍റെ കണ്ടെത്തല്‍.

wayanad rain updates  rain decrease wayanad  wayanad farmers story  kerala rain story  വയനാട് മഴ കുറയുന്നു  കേരളത്തില്‍ മഴ കുറയുന്നു  കേരള മഴ വാർത്ത  വയനാട്ടിലെ കർഷകർ ആശങ്കയില്‍
മഴ കുറയുന്നു; ആശങ്കയില്‍ വയനാട്ടിലെ കർഷകർ

By

Published : Jul 3, 2020, 4:34 PM IST

വയനാട്: ജില്ലയില്‍ മഴയുടെ സ്വഭാവത്തില്‍ മാറ്റം വന്നതോടെ കാർഷിക മേഖലയും പ്രതിസന്ധി സൃഷ്ടിക്കുമെന്ന് വിലയിരുത്തല്‍. മണ്ണിന്‍റെ ഘടനയില്‍ വലിയതോതില്‍ ഉള്ള മാറ്റം ഉണ്ടാകാനിടയുണ്ടെന്നാണ് ജില്ല മണ്ണ് സംരക്ഷണ വിഭാഗത്തിന്‍റെ കണ്ടെത്തല്‍.

വയനാട്ടില്‍ മഴ കുറയുന്നു; കടുത്ത വരള്‍ച്ചക്ക് സാധ്യതയെന്ന് വിദഗ്‌ധർ

കഴിഞ്ഞ രണ്ട് വർഷവും ഇക്കൊല്ലവും വയനാട്ടില്‍ ജൂൺ മാസത്തിലുണ്ടായ മഴയില്‍ വലിയ കുറവാണുണ്ടായത്. ഈ വർഷം 40 ശതമാനം കുറവ് ഉണ്ടായി. കഴിഞ്ഞ രണ്ട് വർഷവും ജൂണിൽ 50 ശതമാനം കുറവുണ്ടായി. അതേസമയം ഓഗസ്റ്റിൽ അതി തീവ്രമഴ ഉണ്ടാവുകയും ചെയ്തു. ഇത് മണ്ണിന്‍റെ ഘടനയിൽ കാതലായ മാറ്റം വരുത്തിയിട്ടുണ്ട്. മഴയുടെ വിതരണം ഇതേ രീതിയിൽ തന്നെ തുടരുകയാണെങ്കിൽ ജില്ലയിൽ കടുത്ത വരൾച്ചയ്ക്ക് സാധ്യതയുണ്ട് എന്നാണ് വിദഗധരുടെ അഭിപ്രായം. ജില്ലയിലെ 55 ഇടങ്ങളിലെ മഴയുടെ കണക്കുകളാണ് ജില്ല മണ്ണ് സംരക്ഷണ വിഭാഗം ശേഖരിച്ചിട്ടുള്ളത്.

ABOUT THE AUTHOR

...view details