കേരളം

kerala

ETV Bharat / state

വയനാട് മെഡിക്കല്‍ കോളജ്; ഭൂമി അനുയോജ്യമാണെന്ന് റിപ്പോര്‍ട്ട് - സാമൂഹികാഘാത പഠന റിപ്പോർട്ട്

സ്ഥലത്തിന്‍റെ  ഉടമസ്ഥാവകാശമുള്ള കോഴിക്കോട് റോമൻ കാത്തലിക് രൂപതക്ക് ന്യായമായ നഷ്ട പരിഹാരം നൽകണമെന്നും സാമൂഹികാഘാത പഠന റിപ്പോർട്ടില്‍ പറയുന്നു

സാമൂഹികാഘാത പഠന റിപ്പോർട്ട്: ചുണ്ടേലിൽ ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന ഭൂമി മെഡിക്കൽ കോളേജിന് അനുയോജ്യം

By

Published : Nov 6, 2019, 5:08 PM IST

വയനാട്: വയനാട്ടിൽ മെഡിക്കൽ കോളജ് നിർമാണത്തിനായി ചുണ്ടേലിൽ ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന ഭൂമി അനുയോജ്യമാണെന്ന് സാമൂഹികാഘാത പഠന റിപ്പോർട്ട്. എന്നാൽ പദ്ധതി പൂർത്തീകരണത്തെപ്പറ്റിയും മറ്റ് നടപടിക്രമങ്ങളെ പറ്റിയും ആശങ്കകളുണ്ട്. സ്ഥലത്തിന്‍റെ ഉടമസ്ഥാവകാശമുള്ള കോഴിക്കോട് റോമൻ കാത്തലിക് രൂപതക്ക് ന്യായമായ നഷ്ട പരിഹാരം നൽകണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു. പദ്ധതിക്ക് ഏറ്റെടുക്കുന്ന അമ്പത് ഏക്കർ സ്ഥലവും റോമൻ കാത്തലിക് രൂപതയുടെ ഉടമസ്ഥതയിലുള്ള ചേലോട് എസ്റ്റേറ്റിന്‍റെ ഭാഗമാണ്.

ഏറ്റെടുക്കൽ നടപടികളെക്കുറിച്ചും നഷ്ടപരിഹാരത്തെക്കുറിച്ചും സർക്കാർ വ്യക്തത വരുത്തിയിട്ടില്ലെന്ന് സഭാധികൃതർക്ക് ആരോപണമുണ്ട്. മഴക്കാലത്ത് സ്വാഭാവിക നീർച്ചാലുകൾ രൂപപ്പെടുന്ന സ്ഥലമായതിനാൽ അവ തുടർന്നും സംരക്ഷിക്കപ്പെടണമെന്ന് പ്രദേശവാസികൾ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ സെന്‍റർ ഫോർ മാനേജ്മെന്‍റ് ഡെവലപ്മെന്‍റാണ് പഠനം നടത്തിയത്.

ABOUT THE AUTHOR

...view details