വയനാട്: സംസ്ഥാനത്ത് തൊഴിലുറപ്പ് ജോലികളുടെ സോഷ്യൽ ഓഡിറ്റ് ആരംഭിച്ചു . കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്‍റെ മാർഗ്ഗനിർദേശങ്ങള്‍ക്ക് അനുസരിച്ചാണ് ഓഡിറ്റ്. സംസ്ഥാനത്ത് ആദ്യമായാണ് തൊഴിലുറപ്പ് ജോലികള്‍ക്ക് സോഷ്യൽ ഓഡിറ്റ് നടത്തുന്നത്. ചെയ്ത ജോലികളുടെ ഗുണമേന്മയും സാമ്പത്തിക വശങ്ങളും പരിശോധിക്കുന്നതിന് ഒപ്പം തൊഴിലുറപ്പ് നിയമം അനുസരിച്ച് തൊഴിലാളികൾക്കുള്ള അവകാശങ്ങൾ, തൊഴിൽദിനങ്ങൾ നേടിയെടുക്കല്‍ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണവും ഓഡിറ്റ് ലക്ഷ്യമിടുന്നു.
തൊഴിലുറപ്പ് പദ്ധതി: സംസ്ഥാനത്ത് സോഷ്യൽ ഓഡിറ്റ് ആരംഭിച്ചു - national rural emplyment guarantee act
സംസ്ഥാനത്ത് ആദ്യമായാണ് തൊഴിലുറപ്പ് ജോലികള്‍ക്ക് സോഷ്യൽ ഓഡിറ്റ് നടത്തുന്നത്.

സോഷ്യൽ ഓഡിറ്റ് ആരംഭിച്ചു
സംസ്ഥാനത്ത് ആദ്യമായി തൊഴിലുറപ്പ് ജോലികളുടെ സോഷ്യൽ ഓഡിറ്റ് തുടങ്ങി
നാല് ഘട്ടങ്ങളിലായി നടക്കുന്ന ഓഡിറ്റിൽ കഴിഞ്ഞ വർഷം ഒക്ടോബർ ഒന്നു മുതൽ ഇക്കൊല്ലം മാർച്ച് വരെയുള്ള പ്രവർത്തികളാണ് പരിശോധിക്കുന്നത്. ഫയൽ പരിശോധന, പ്രവർത്തി സ്ഥലപരിശോധന, തൊഴിലാളികളും പ്രദേശവാസികളുമായുള്ള അഭിമുഖം, സോഷ്യൽ ഓഡിറ്റ് ഗ്രാമസഭ എന്നിവയാണ് ഓഡിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പരിശീലനം ലഭിച്ച റിസോഴ്‌സ് പേഴ്‌സണ്‍മാരാണ് ഓഡിറ്റ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. പഞ്ചായത്തിലെയും മുഴുവൻ വാർഡുകളിലെയും പ്രവർത്തനങ്ങൾ ഓഡിറ്റിന് വിധേയമാക്കുന്നുണ്ട്.