സൃമിതി ഇറാനി പ്രചാരണത്തിന് വയനാട്ടിലേക്കില്ല - നിർമല സീതാരാമൻ
നടുവേദന മൂലം ചികിത്സയിൽ കഴിയുന്നതിനാലാണ് സ്മൃതി ഇറാനി പ്രചാരണത്തിന് എത്താത്തതെന്ന് ബിജെപി നേതാക്കൾ അറിയിച്ചു
കൽപ്പറ്റ : വയനാട്ടിലെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി എത്തില്ല. നടുവേദന മൂലം ചികിത്സയിൽ കഴിയുന്നതിനാലാണ് സ്മൃതി ഇറാനി പ്രചാരണത്തിന് എത്താത്തതെന്ന് ബിജെപി നേതാക്കൾ അറിയിച്ചു. എന്നാൽ പ്രതിരോധ മന്ത്രി നിർമല സീതാരാമൻ ഇന്ന് ബത്തേരിയിലെ റോഡ് ഷോയിൽ പങ്കെടുക്കും. രാവിലെ പ്രത്യേക വിമാനത്തില്‍ കോഴിക്കോട് എത്തുന്ന നിർമല സീതാരാമൻ ബത്തേരി സെന്റ് മേരീസ് കോളജ് ഗ്രൗണ്ടില്‍ ഹെലികോപ്ടറില്‍ എത്തും. പിന്നീട് റോഡ് ഷോയിലും അവർ പങ്കെടുക്കും.