സിസ്റ്റർ ലൂസി കളപ്പുരയ്ക്കെതിരെ അപവാദ പ്രചാരണമെന്ന് പരാതി - അപവാദ പ്രചാരണം
സിസ്റ്റർ പൊലീസിൽ പരാതി നൽകി
വയനാട്: സിസ്റ്റർ ലൂസി കളപ്പുരയ്ക്കെതിരെ അപവാദ പ്രചാരണം നടത്തുന്നതായി പരാതി. മഠത്തിൽ സിസ്റ്ററെ കാണാൻ മാധ്യമ പ്രവർത്തകർ എത്തിയ സിസിടിവി ദൃശ്യങ്ങൾ ഉപയോഗിച്ചാണ് അപവാദ പ്രചാരണം നടത്തുന്നത്. വീഡിയോ പ്രചരിപ്പിച്ചത് മാനന്തവാടി രൂപത പിആർഒ ടീം അംഗമായ വൈദികനെന്ന് സിസ്റ്റർ ലൂസി. മഠത്തിന്‍റെ മുൻവാതിൽ പൂട്ടിയിട്ടിരുന്നതിനാൽ പിൻവാതിലിലൂടെ മാധ്യമ പ്രവർത്തകരെ അകത്തു കയറ്റുന്ന ദൃശ്യങ്ങൾ ഉപയോഗിച്ചാണ് പ്രചാരണം നടത്തിയത് . ഇത് സംബന്ധിച്ച് സിസ്റ്റർ പൊലീസില്‍ പരാതി നല്‍കി. അതേസമയം വിവാദങ്ങളും മഠത്തിലെ സാഹചര്യങ്ങളും മനസ്സിലാക്കുന്നതിനായി സിസ്റ്ററുടെ ബന്ധുക്കള്‍ മഠത്തിലെത്തിയിട്ടുണ്ട്.