സിസ്റ്റർ ലൂസിയ്ക്കെതിരെ അപവാദ പ്രചരണം; വൈദികൻ ഉൾപ്പെടെ ഉള്ളവർക്ക് എതിരെ കേസ് - സിസ്റ്റർ ലൂസിയ്ക്കെതിരെ അപവാദ പ്രചരണം; വൈദികൻ ഉൾപ്പെടെ ഉള്ളവർക്ക് എതിരെ കേസ്
മാനന്തവാടി രൂപത പി ആർ ഒ ഫാ.നോബിൾ തോമസ് പാറക്കല്‍ ഒന്നാംപ്രതി. മദർ സുപ്പീരിയർ അടക്കം 6 പേർക്ക് എതിരെ കേസ്.
വയനാട്: സിസ്റ്റർ ലൂസിക്കെതിരെയുള്ള അപവാദ പ്രചാരണത്തിൽ വൈദികനെതിരെയും മഠം അധികൃതർക്കെതിരെയും പൊലീസ് കേസെടുത്തു. സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് എതിരെ സമൂഹ മാധ്യമങ്ങളിൽ കൂടി അപവാദ പ്രചരണം നടത്തിയ മാനന്തവാടി രൂപത പി ആർ ഒ സംഘാംഗമായ ഫാദർ നോബിൾ പാറക്കലിനെതിരെയും എഫ് സി സി സഭാനേതൃത്വത്തിൽ ഉൾപ്പെടുന്ന അഞ്ചു പേർക്കെതിരെയും ആണ് വെള്ളമുണ്ട പൊലീസ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചതിനും, മാനഹാനി വരുത്തിയതിനും എതിരെയുള്ള വകുപ്പുകൾ അനുസരിച്ചാണ് കേസെടുത്തത്. തനിക്കെതിരെ അപവാദ പ്രചരണം നടത്താൻ സഭ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് സിസ്റ്റർ ലൂസി പൊലീസിൽ പരാതി നൽകിയിരുന്നു. സിസ്റ്ററുടെ ആത്മകഥയുമായി ബന്ധപ്പെട്ട കാര്യം ചർച്ച ചെയ്യാൻ എത്തിയ മാധ്യമപ്രവർത്തകരുടെ ദൃശ്യം മോശം ഭാഷയിൽ പ്രസിദ്ധീകരിക്കുകയായിരുന്നു എന്നാണ് സിസ്റ്ററുടെ പരാതി. അടുക്കള വാതിലിലൂടെ പുരുഷന്മാരെ കയറ്റി എന്നാരോപിച്ചാണ് സിസ്റ്റർക്കെതിരെ വൈദികൻ അപവാദ പ്രചരണം നടത്തിയത്.