വയനാട്ടിൽ വാഹനാപകടത്തിൽ ആറ് പേർക്ക് പരിക്ക് - accident wayanad
അപകടത്തിൽപ്പെട്ടവരെ മാനന്തവാടിയിലെ സ്വകാര്യ ആശുപത്രിയിലും ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു
വയനാട്ടിൽ വാഹനാപകടത്തിൽ ആറ് പേർക്ക് പരിക്ക്
വയനാട്:മാനന്തവാടിക്കടുത്ത് പായോട് കാറും ജീപ്പും കൂട്ടിയിടിച്ച് വൈദികരടക്കം ആറ് പേർക്ക് പരിക്കേറ്റു. പരിക്കേറ്റ ജീപ്പ് യാത്രക്കാരായ പേര്യ സ്വദേശി നിഥിൻ തോമസ് (30) കോഴിക്കോട് സ്വദേശി വിനോദ് (42) കണ്ണൂർ സ്വദേശി കെ.ഷാജു (40) പുൽപ്പള്ളി സ്വദേശി ജിതിൻ വാസു (26) എന്നിവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ യാത്രക്കാരായ മക്കിയാട് ബെനഡിക്ടൻ ആശ്രമത്തിലെ ഫാ: തോമസ്, ഫാ.ബെനഡിക്ട് എന്നിവർക്കും അപകടത്തില്‍ പരിക്കേറ്റു. ഇവരെ മാനന്തവാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.