വയനാട്:റിസോർട്ടിലും വാടക ക്വാട്ടേഴ്സിലും എത്തിച്ച് 40കാരിയെ പീഡിപ്പിച്ചു എന്ന പരാതിയിൽ വയനാട്ടിൽ ആറ് പേർ അറസ്റ്റിൽ. സംഭവത്തിൽ കൂടുതൽ പ്രതികൾ അറസ്റ്റിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു.
2019ൽ ഫെബ്രുവരി, മാർച്ച്, ജൂലായ്, നവംബർ മാസങ്ങളിൽ തൃശ്ശ്‌ലേരി മജിസ്‌ട്രേറ്റ് കവലയിലെ റിസോർട്ടിൽ വെച്ചും കാട്ടികുളത്തെ സ്വകാര്യ ക്വാട്ടേഴ്സിൽ വെച്ചും കാട്ടികുളത്തെ ഓട്ടോ ഡ്രൈവർ ആയ നൗഫലും (25) മറ്റ് അഞ്ച് പേരും ചേർന്ന് പല ദിവസങ്ങളിലായി തന്നെ ബലാൽസംഗം ചെയ്തുവെന്ന പരാതിയിലാണ് തിരുനെല്ലി പൊലീസ് ആറ് പേരെ അറസ്റ്റ് ചെയ്തത്.