വയനാട്: ലോക്ക് ഡൗൺ കാലം പ്രയോജനപ്പെടുത്തി മനോഹരങ്ങളായ ചിത്രങ്ങൾ വരക്കുകയാണ് സുൽത്താൻ ബത്തേരിയിലെ ഈ സഹോദരിമാർ. സുൽത്താൻബത്തേരി മൂർക്കൻ വീട്ടിൽ ഷാബിറയ്ക്കും ഷഹനയ്ക്കുമാണ് ലോക്ക് ഡൗൺ അനുഗ്രഹമായത്.
ചിത്രരചനയിലും ഒന്നിച്ച്; മനോഹരങ്ങളായ ചിത്രങ്ങള്‍ വരച്ച് സഹോദരിമാര്‍ - സഹോദരിമാർ
ഇരുവരും ചിത്രരചന ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ല .യുട്യൂബിന്‍റെയും, ഓൺലൈൻ ശില്പശാലകളുടേയും സഹായത്തോടെ ചിത്രരചന പഠിക്കുകയായിരുന്നു
ഇരുവരും ചിത്രരചന ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ല. യുട്യൂബിന്‍റെയും, ഓൺലൈൻ ശില്പശാലകളുടേയും സഹായത്തോടെ ചിത്രരചന പഠിക്കുകയായിരുന്നു. എംടെക് ബിരുദധാരിയാണ് ഷാബിറ. ഷബ്ന ബിടെക് ബിരുദധാരിയും. ഇവരുടെ വല്യുപ്പയുടെ ആകസ്മിക മരണമുണ്ടാക്കിയ മാനസിക സമ്മർദ്ദം മറികടക്കാനാണ് ചിത്രം വരച്ചു തുടങ്ങിയത്. അക്രലികും ഓയിൽ പെയിന്‍റിങ്ങും എല്ലാം ഇവർ ചിത്രരചനക്ക് ഉപയോഗിക്കുന്നുണ്ട്. വരച്ച ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പ്രദർശിപ്പിച്ചതോടെ ആവശ്യക്കാർ ഏറുകയായിരുന്നു. രണ്ടുപേരുടേയും ഭർത്താക്കന്മാരുടേയും പിന്തുണ കൂടിയായപ്പോൾ ചിത്രരചന മുന്നോട്ടുകൊണ്ടുപോകാനാണ് ഇരുവരുടേയും തീരുമാനം.