വയനാട്: എഫ്‌സിസി സഭക്കെതിരെ വീണ്ടും സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ രംഗത്ത്. മഠത്തില്‍ മറ്റ് കന്യാസ്‌ത്രീകള്‍ തന്നെ പട്ടിണിക്കിടുകയാണെന്നും താന്‍ സഭക്ക് പുറത്താണെന്ന രീതിയിലാണ് പെരുമാറുന്നതെന്നും സിസ്റ്റര്‍ ലൂസി പറഞ്ഞു. മാസങ്ങളായി കരയ്ക്കാമഠത്തില്‍ നിന്നും തനിക്ക് ഭക്ഷണം നിഷേധിക്കുന്നുവെന്നാണ് സിസ്റ്റര്‍ ലൂസിയുടെ പരാതി.
എഫ്‌സിസിക്കെതിരെ വീണ്ടും സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ - ഫ്രാന്‍സിസ്‍കന്‍ ക്ലാരിസ്റ്റന്‍ കോണ്‍ഗ്രഗേഷന്‍
കരയ്ക്കാമഠത്തില്‍ നിന്നും തനിക്ക് ഭക്ഷണം നിഷേധിക്കുന്നുവെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍
എഫ്‌സിസിക്കെതിരെ വീണ്ടും സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍
കന്യാസ്‌ത്രീകള്‍ക്കും നവമാധ്യമങ്ങളിലൂടെ തന്നെ അപമാനിച്ച നോബിള്‍ തോമസ് പാറക്കലിനുമെതിരെ പൊലീസില്‍ നല്‍കിയ പരാതികളില്‍ ഇനിയും തീരുമാനമായിട്ടില്ലെന്നും പൊലീസും മഠം അധികൃതര്‍ക്കൊപ്പമാണെന്നും സിസ്റ്റര്‍ ലൂസി ആരോപിച്ചു. മഠത്തിലെ മറ്റ് മുറികളുടെ വാതിലുകളടച്ച് തന്നെ ഒറ്റപ്പെടുത്തുകയാണെന്നും സിസ്റ്റര്‍ ലൂസി കൂട്ടിച്ചേര്‍ത്തു.