മഠത്തിൽ നിന്ന് പുറത്താക്കിയ നടപടി; മാര്‍പാപ്പക്ക് സിസ്റ്റര്‍ ലൂസിയുടെ കത്ത് - ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍
ബിഷപ്പ് ഫ്രാങ്കോക്കെതിരായ കേസിൽ ഇരയാക്കപ്പെട്ട കന്യാസ്‌ത്രീകൾക്ക് നീതി നൽകണമെന്നും അവരെ പിന്തുണയ്ക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വയനാട്: മഠത്തിൽ നിന്ന് പുറത്താക്കിയ നടപടിക്കെതിരെ സിസ്റ്റർ ലൂസി കളപ്പുര വീണ്ടും സഭാധികൃതർക്ക് അപ്പീൽ നൽകി. വത്തിക്കാനിലെ പൗരസ്‌ത്യ തിരുസംഘത്തിനാണ് വീണ്ടും അപ്പീൽ നൽകിയത്. നേരിട്ട് കാര്യങ്ങൾ വിശദീകരിക്കാൻ അനുവാദം ചോദിച്ചുകൊണ്ടാണ് കത്ത് എഴുതിയിട്ടുള്ളത്. മാർപാപ്പയെ നേരിൽ കാണാനും സിസ്റ്റർ ലൂസി അനുമതി തേടിയിട്ടുണ്ട്. മാർപ്പാപ്പയുടെ നീതിബോധത്തിൽ ഉത്തമ വിശ്വാസമുള്ളതുകൊണ്ട് തന്‍റെ കേസ് അദ്ദേഹത്തിന് മുന്നിൽ നേരിട്ട് അവതരിപ്പിക്കാൻ അനുവാദം നൽകണമെന്നാണ് കത്തിലുള്ളത്. ബിഷപ്പ് ഫ്രാങ്കോക്കെതിരായ കേസിൽ ഇരയാക്കപ്പെട്ട കന്യാസ്‌ത്രീകൾക്ക് നീതി നൽകണമെന്നും അവരെ പിന്തുണയ്ക്കണമെന്നും കത്തിലുണ്ട്. അവർക്കെതിരായ സഭാ നടപടികൾ പിൻവലിക്കണമെന്നും സിസ്റ്റര്‍ ലൂസി കത്തിൽ ആവശ്യപ്പെടുന്നുണ്ട്. 'വത്തിക്കാനിലെ പൗരസ്‌ത്യ തിരുസംഘത്തിന് സി.ലൂസി ആദ്യം നൽകിയ അപ്പീൽ തള്ളിയിരുന്നു.