കേരളം

kerala

ETV Bharat / state

സഭ തനിക്കെതിരെ അസത്യ പ്രചരണങ്ങൾ നടത്തുന്നെന്ന് സിസ്റ്റർ ലൂസി കളപ്പുര - FCC was carrying out false propaganda

ദൈവവചനത്തിന് വിരുദ്ധമായി ഒന്നും ചെയ്‌തിട്ടില്ലെന്നും പുറത്താക്കൽ നടപടി ഒഴിവാക്കണമെന്നുമാണ് വത്തിക്കാന് നൽകിയ കത്തിൽ പറയുന്നതെന്ന് സിസ്റ്റർ ലൂസി കളപ്പുര

സിസ്റ്റർ ലൂസി കളപ്പുര

By

Published : Aug 18, 2019, 12:02 PM IST

വയനാട്: എഫ്‌സിസി സഭ തനിക്കെതിരെ അസത്യ പ്രചരണങ്ങളാണ് നടത്തുന്നതെന്ന് സിസ്റ്റർ ലൂസി കളപ്പുര വത്തിക്കാന് വിശദീകരണം നൽകി. തന്‍റെ വിശദീകരണക്കുറിപ്പ് മറച്ചുവെച്ചുവെന്നും സിസ്റ്റർ നൽകിയ കത്തിൽ പറയുന്നു. താൻ പറഞ്ഞ കാര്യങ്ങൾ തെറ്റായി വ്യാഖ്യാനിക്കുകയാണ് ചെയ്‌തത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്‌തതിന് തന്നെ ഇരയാക്കുകയാണ്. ദൈവവചനത്തിന് വിരുദ്ധമായി ഒന്നും ചെയ്‌തിട്ടില്ലെന്നും പുറത്താക്കൽ നടപടി ഒഴിവാക്കണമെന്നുമാണ് വത്തിക്കാന് നൽകിയ കത്തിൽ പറയുന്നത്. സഭയിൽ തുടർന്ന് പ്രവർത്തിക്കാൻ അനുവദിക്കണമെന്നും കത്തിൽ പറയുന്നുണ്ട്. സിസ്റ്റർ ലൂസിയെ സഭയിൽ നിന്ന് പുറത്താക്കി എന്നും വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകണം എന്നും ആവശ്യപ്പെട്ട് എഫ്‌സിസി സഭ കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു.

ABOUT THE AUTHOR

...view details