വയനാട്:സിസ്റ്റർ ലൂസി കളപ്പുരയെ സന്യാസി സമൂഹത്തിൽ നിന്ന് പുറത്താക്കിയ നടപടി ശരിവച്ച് വത്തിക്കാൻ. സിസ്റ്റർ ലൂസി സമർപ്പിച്ച അപ്പീൽ വത്തിക്കാനിലെ വൈദിക കോടതി തള്ളി. അതേസമയം, വത്തിക്കാനിൽ നിന്നുള്ള ഉത്തരവ് എന്ന പേരിൽ എഫ്‌സിസി പുറത്തുവിട്ട രേഖ വ്യാജമാണെന്ന് ആരോപിച്ച് സിസ്റ്റർ ലൂസി കളപ്പുരയും രംഗത്തെത്തി.
ലൂസി കളപ്പുരയെ സന്യാസി സമൂഹത്തിൽ നിന്ന് പുറത്താക്കി; ഉത്തരവ് വ്യാജമെന്ന് സിസ്റ്റർ ലൂസി - സിസ്റ്റർ ലൂസി വാർത്ത
വത്തിക്കാനിൽ നിന്നും വന്ന ഉത്തരവ് എന്ന പേരിൽ എഫ്‌സിസി പ്രചരിപ്പിക്കുന്ന രേഖ വ്യാജമാണെന്നും വ്യാജ പ്രചാരണത്തിലൂടെ തന്നെ പുറത്താക്കാം എന്ന് കരുതുന്നത് വ്യാമോഹമാണെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.
വ്യാജ പ്രചാരണം നടത്തി തന്നെ പുറത്താക്കാമെന്ന് കരുതുന്നത് വ്യാമോഹമാണെന്നും സിസ്റ്റർ വയനാട്ടിൽ പറഞ്ഞു. താൻ സമർപ്പിച്ച അപ്പീലിൽ വിചാരണ നടക്കുന്ന വിവരം തന്‍റെ വക്കീലിൽ നിന്നും ഇതുവരെ അറിഞ്ഞിട്ടില്ലെന്നും സിസ്റ്റർ ലൂസി പ്രതികരിച്ചു. തന്നെ അറിയിക്കാതെ വിചാരണ നടന്നു എങ്കിൽ അത് സത്യത്തിനും നീതിക്കും നിരക്കാത്തതാണെന്നും അവർ പറഞ്ഞു.
Also Read:വഴിമാറ്റി പ്രഫുല്‍ പട്ടേല്‍ ; ഔദ്യോഗിക സന്ദർശന പാതയിൽ നിന്ന് കൊച്ചി ഒഴിവാക്കി
അനുവാദമില്ലാതെ ടെലിവിഷന്‍ ചാനലുകളില്‍ അഭിമുഖം നല്‍കിയതിനും, ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തില്‍ പങ്കെടുത്തതിനും സഭ സിസ്റ്റർ ലൂസിക്ക് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. സഭ നൽകിയ മുന്നറിയിപ്പ് അവഗണിച്ചതിനെ തുടര്‍ന്നാണ് പുറത്താക്കിയത്. അതേസമയം, സിസ്റ്ററെ മഠത്തില്‍ നിന്ന് പുറത്താക്കരുതെന്ന് ആവശ്യപ്പെട്ട് മാനന്തവാടി മുന്‍സിഫ് കോടതിയില്‍ നല്‍കിയ കേസ് നിലനില്‍ക്കുന്നുണ്ട്.