വയനാട്: സിസ്റ്റർ ലൂസി കളപ്പുരയ്ക്കെതിരെ വീണ്ടം എഫ്‌സിസി. സിസ്റ്റർ ലൂസി കാരയ്ക്കാമല മഠം വിടണമെന്ന് ആവശ്യപ്പെട്ട് എഫ്‌സിസി കാരയ്ക്കാമല പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ജ്യോതി മരിയയുടെ കത്ത്.
സിസ്റ്റർ ലൂസിക്കെതിരെ വീണ്ടും എഫ്‌സിസി; മഠം വിടണമെന്ന് ആവശ്യം - sister lucy news
സിസ്റ്റർ ലൂസിയെ പുറത്താക്കിയ നടപടി വത്തിക്കാൻ തള്ളാത്ത സാഹചര്യത്തിൽ സിസ്റ്ററിന് മഠത്തിൽ നിൽക്കാൻ അവകാശമില്ലെന്ന് എന്ന് കത്തിൽ പറയുന്നു.
സിസ്റ്റർ ലൂസിക്കെതിരെ വീണ്ടും എഫ്‌സിസി; മഠം വിടണമെന്ന് ആവശ്യം
സിസ്റ്റർ ലൂസി കളപ്പുരയെ എഫ്‌സിസി സഭാംഗമായി പരിഗണിക്കുന്നില്ല. സിസ്റ്റർ ലൂസിയെ പുറത്താക്കിയ നടപടി വത്തിക്കാൻ തള്ളാത്ത സാഹചര്യത്തിൽ സിസ്റ്ററിന് മഠത്തിൽ നിൽക്കാൻ അവകാശമില്ലെന്ന് കത്തിൽ പറയുന്നു. സിസ്റ്ററെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മാനന്തവാടി മുൻസിഫ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. സിസ്റ്റർ മഠത്തിൽ തുടരുന്നത് അനധികൃതമായാണെന്നും കത്തിൽ പറയുന്നു.