കേരളം

kerala

ETV Bharat / state

വൈത്തിരിയിൽ കടകൾക്ക് തീപിടിച്ചു: ലക്ഷങ്ങളുടെ നാശനഷ്‌ടം - Shops caught fire in vythiri

പെയിന്‍റ് കടയിലാണ് ആദ്യം തീപിടിച്ചത്. തുടര്‍ന്ന് തൊട്ടടുത്തുള്ള കടയിലേക്കും തീ പടര്‍ന്ന് പിടിക്കുകയായിരുന്നു. രണ്ട് കടകളും പൂര്‍ണമായും കത്തി നശിച്ചു.

Vythiri fire  വൈത്തിരിയിൽ കടകൾക്ക് തീപിടിച്ചു  Shops caught fire in Vaithiri  പെയിന്‍റ് കടയിൽ തീപിടിച്ചു  വയനാട് തീപിടുത്തം  വയനാട് കടകൾക്ക് തീപിടിച്ചു  മലയാളം വാർത്തകൾ  കേരള വാർത്തകൾ  malayalam latest news  kerala latest news  A fire broke out in the paint shop in wayanad  Wayanad shops caught fire  കത്തിനശിച്ചു
വൈത്തിരിയിൽ കടകൾക്ക് തീപിടിച്ചു: ലക്ഷങ്ങളുടെ നാശനഷ്‌ടം

By

Published : Sep 20, 2022, 8:16 PM IST

വയനാട്:വൈത്തിരിയിൽ പെയിന്‍റ് കടയിൽ തീപിടിച്ചു. ഇന്ന്(20.09.2022) വൈകുന്നേരം 3:45 ഓടെയാണ് സംഭവം. സിറ്റി പൈപ്പ് ആന്‍ഡ് പെയിന്‍റ്സ് എന്ന കടയിലാണ് ആദ്യം തീപിടിച്ചത്.

വൈത്തിരിയിൽ കടകൾക്ക് തീപിടിച്ചു

തുടര്‍ന്ന് തൊട്ടടുത്തുള്ള ഷബീബ സ്‌പെയര്‍ പാര്‍ട്‌സ് എന്ന കടയിലേക്കും തീ പടര്‍ന്ന് പിടിക്കുകയായിരുന്നു. രണ്ട് കടകളും പൂര്‍ണമായും കത്തിനശിച്ചു. പൊലീസും കല്‍പ്പറ്റ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് തീ അണച്ചത്.

ഷോര്‍ട്ട് സര്‍ക്യൂട്ടാണെനാണ് പ്രാഥമിക വിവരം. സംഭവത്തില്‍ ആളപായമില്ല. പി ബഷീറിന്‍റേയും എ പി അഹമ്മദ് കുട്ടിയുടെയും കടകളാണ് കത്തി നശിച്ചത്.

ലക്ഷങ്ങളുടെ നാശനഷ്‌ടം സംഭവിച്ചതായാണ് പ്രാഥമിക വിവരം.

ABOUT THE AUTHOR

...view details