വയനാട്: ഷഹല ഷെറിന് പാമ്പുകടിയേറ്റ സര്‍വ്വജന സ്‌കൂളിലെ കെട്ടിട ഭാഗം പൊളിച്ച് നീക്കാൻ തീരുമാനം. ഇതിന് വേണ്ട എസ്റ്റിമേറ്റ് തയ്യാറാക്കി അടുത്ത ദിവസം തന്നെ അനുമതിക്ക് അയക്കുമെന്ന് നഗരസഭാധ്യക്ഷൻ ടി.എല്‍ സാബു പറഞ്ഞു. സുൽത്താൻ ബത്തേരി നഗരസഭ വിളിച്ച് ചേർത്ത സർവ്വകക്ഷി യോഗത്തിലാണ് തീരുമാനമെടുത്തത്.
ഷഹലക്ക് പാമ്പ് കടിയേറ്റ സ്‌കൂൾ കെട്ടിടം പൊളിക്കാൻ തീരുമാനം - പാമ്പുകടിയേറ്റ് മരിച്ചു
യോഗ തീരുമാനങ്ങൾ വിശദീകരിക്കുന്നതിനിടെ കൗൺസിലർമാർ ചേരിതിരിഞ്ഞ് അഭിപ്രായപ്രകടനം നടത്തിയത് വാക്കുതർക്കത്തിനിടയാക്കി
ഷഹല
സ്‌കൂളിലെ വികസന പ്രവർത്തനങ്ങൾക്ക് മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ തീരുമാനിച്ചതായി ഐ.സി ബാലകൃഷ്‌ണൻ എംഎല്‍എ പറഞ്ഞു. സ്കൂളിൽ അധ്യയനം ചൊവ്വാഴ്‌ച മുതല്‍ പുനരാരംഭിക്കും. ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി ക്ലാസുകളാണ് ചൊവ്വാഴ്‌ച തുടങ്ങുന്നത്. യു.പി വിഭാഗത്തിന് അടുത്ത മാസം രണ്ടിനാണ് അധ്യയനം തുടങ്ങുക. അതേസമയം യോഗ തീരുമാനങ്ങൾ വിശദീകരിക്കുന്നതിനിടെ കൗൺസിലർമാർ ചേരിതിരിഞ്ഞ് അഭിപ്രായപ്രകടനം നടത്തിയത് വാക്കുതർക്കത്തിനിടയാക്കി.
Last Updated : Nov 24, 2019, 11:51 PM IST