മുതിർന്ന നേതാവ് കെ.കെ. വിശ്വനാഥൻ കോൺഗ്രസിൽ നിന്ന് രാജിവെച്ചു - വയനാട് ഡിസിസി
അന്തരിച്ച കോൺഗ്രസ് നേതാവ് കെ.കെ. രാമചന്ദ്രൻ മാസ്റ്ററുടെ സഹോദരനാണ് കെ.കെ. വിശ്വനാഥൻ

മുതിർന്ന നേതാവ് കെ.കെ. വിശ്വനാഥൻ കോൺഗ്രസിൽ നിന്ന് രാജിവെച്ചു
വയനാട്: ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവ് കെ.കെ. വിശ്വനാഥൻ പാർട്ടിയിൽ നിന്ന് രാജിവെച്ചു. ഡിസിസി വൈസ് പ്രസിഡന്‍റ്, കെപിസിസി അംഗം, ജില്ലാ ബാങ്ക് പ്രസിഡന്‍റ്, പൂതാടി പഞ്ചായത്ത് പ്രസിഡന്‍റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. അന്തരിച്ച കോൺഗ്രസ് നേതാവ് കെ.കെ. രാമചന്ദ്രൻ മാസ്റ്ററുടെ സഹോദരനാണ് കെ.കെ. വിശ്വനാഥൻ.