കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഏപ്രില്‍ നാലിന് വയനാട്ടില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതോടെ സുരക്ഷ മൂന്നിരട്ടിയായി വർധിപ്പിക്കാൻ തീരുമാനിച്ചു. മാവോയിസ്റ്റ് ഭീഷണി കൂടി കണക്കിലെടുത്താണ് നീക്കം.സുരക്ഷ പദ്ധതിയെക്കുറിച്ച് അടിയന്തിര റിപ്പോർട്ട് തയാറാക്കാൻ തീവ്രവാദ വിരുദ്ധ സ്ക്വാഡിനോടും വയനാട് എസ്.പിയോടും ഡി.ജി.പി നിർദേശിച്ചു.സുരക്ഷാ പരിശോധനക്കായി എസ്.പി.ജി. സംഘം ഇന്നെത്തും.
രാഹുലിന്റെ പത്രികാ സമര്‍പ്പണം വ്യാഴാഴ്ച: പ്രത്യേക സുരക്ഷയൊരുക്കി പൊലീസ് - Rahul Gandhi
സുരക്ഷാ പരിശോധനക്കായി എസ്.പി.ജി. സംഘം ഇന്നെത്തും. തണ്ടർബോൾട്ടിനും തീവ്രവാദ വിരുദ്ധ സ്ക്വാഡിനുമൊപ്പം കേന്ദ്രസേനയേയും അദ്ദേഹം എത്തുന്ന സ്ഥലങ്ങളിൽ വിന്യസിക്കും.
രാഹുൽഗാന്ധിയുടെസന്ദർശന പരിപാടികളുടെകൃത്യമായ വിവരം എസ്.പി.ജിയിൽ നിന്ന് ശേഖരിക്കണം. അഞ്ചുതവണയെങ്കിലും രാഹുൽഗാന്ധി വയനാട്ടിൽ എത്തുമെന്നാണ് കരുതുന്നത് . ഈ ദിവസങ്ങളിൽ തണ്ടർബോൾട്ടിനും തീവ്രവാദ വിരുദ്ധ സ്ക്വാഡിനുമൊപ്പം കേന്ദ്രസേനയേയും അദ്ദേഹം എത്തുന്ന സ്ഥലങ്ങളിൽ വിന്യസിക്കും. രാഹുലിന്‍റെ വാഹന വ്യൂഹം, സമ്മേളന സ്ഥലങ്ങൾ, വോട്ടഭ്യർത്ഥിക്കാനെത്തുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിലെല്ലാം പ്രത്യേക സുരക്ഷ ഒരുക്കും. വോട്ടെടുപ്പ് ദിവസം അദ്ദേഹം വയനാട്ടിൽ ഉണ്ടാകില്ലെന്നാണ് പൊലീസിന്‍റെ നിഗമനം.
നിലവിൽമാവോയിസ്റ്റ് ഭീഷണിയുള്ള മുപ്പതിലേറെ ബൂത്തുകൾ വയനാട്ടിലുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷനുമായി ആലോചിച്ച് ഇത്തരം കേന്ദ്രങ്ങളെ അതീവസുരക്ഷാ മേഖലയായി കരുതി പ്രത്യേക പദ്ധതി തയാറാക്കും. വയനാട് എസ്.പിക്കും തീവ്രവാദ വിരുദ്ധ സ്ക്വാഡിന്‍റെചുമതലയുള്ള എസ്.പി ദേബേഷ് കുമാർ ബെഹ്റക്കുമാണ് പദ്ധതി തയാറാക്കാനുള്ള ചുമതല.