രണ്ടാംക്ലാസ് വിദ്യാര്‍ഥികളെ പുറത്ത് നിര്‍ത്തി; സ്കൂളിനെതിരെ പ്രതിഷേധം - Second class student
സ്കൂൾ അധികൃതരെ ഉപരോധിച്ചായിരുന്നു വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധിച്ചത്.

രണ്ടാം ക്ലാസ് വിദ്യാര്‍ഥികളെ പുറത്താക്കിയതിനെതിരെ പ്രതിഷേധം
വയനാട്: ഫീസടയ്ക്കാന്‍ വൈകിയതിന് സ്കൂള്‍ വിദ്യാര്‍ഥികളെ പുറത്ത് നിര്‍ത്തിയതിനെതിരെ പ്രതിഷേധം. ക്രിസ്തുരാജ സ്കൂളിലാണ് മുപ്പതോളം രണ്ടാം ക്ലാസ് വിദ്യാർഥികളെ സ്കൂള്‍ അധികൃതര്‍ ക്ലാസിന് പുറത്ത് നിർത്തിയത്. സംഭവത്തില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ, കെഎസ്‌യു പ്രവര്‍ത്തകര്‍ സ്കൂളിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ഫീസ് അടക്കാത്തതിന്‍റെ പേരില്‍ വിദ്യാര്‍ഥികളെ പരീക്ഷ എഴുതാനും അനുവദിച്ചില്ല. സംഭവത്തിൽ രക്ഷിതാക്കൾ ചൈൽഡ് ലൈനിലും മനുഷ്യാവകാശ കമ്മീഷനിലും പരാതി നൽകി.
രണ്ടാംക്ലാസ് വിദ്യാര്‍ഥികളെ പുറത്ത് നിര്‍ത്തി; സ്കൂളിനെതിരെ പ്രതിഷേധം
Last Updated : Jul 30, 2019, 9:58 PM IST