സ്‌കൂളിലെ ഉച്ചഭക്ഷണത്തിനുള്ള അരി മറിച്ചുവിറ്റു; അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍ - suspended news
കല്ലോടി സെൻറ് ജോസഫ്‌സ് യു പി സ്‌കൂളിലെ പ്രധാന അധ്യാപകന്‍ സാബു ജോണിനെയും, ഉച്ചഭക്ഷണ വിതരണത്തിൻ്റെ ചുമതലയുള്ള രണ്ട് അധ്യാപകരെയുമാണ് അന്വേഷണവിധേയമായി സസ്‌പെന്‍റ് ചെയ്‌തത്
![സ്‌കൂളിലെ ഉച്ചഭക്ഷണത്തിനുള്ള അരി മറിച്ചുവിറ്റു; അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍ സസ്‌പെന്‍റ് ചെയ്‌തു വാര്‍ത്ത അധ്യാപകന് സസ്‌പെന്‍ഷന്‍ വാര്‍ത്ത suspended news teacher suspension news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8498222-thumbnail-3x2-raice2.jpg)
സുല്‍ത്താന്‍ ബത്തേരി:സ്‌കൂളിൽ ഉച്ചഭക്ഷണത്തിന് നൽകിയ അരി മറിച്ച് വിറ്റതിന് മൂന്ന് അധ്യാപകർക്ക് സസ്പെൻഷൻ. മാനന്തവാടിക്ക് സമീപം കല്ലോടി സെൻറ് ജോസഫ്‌സ് യു പി സ്‌കൂളിലെ പ്രധാന അധ്യാപകന്‍ സാബു ജോണിനെയും, ഉച്ചഭക്ഷണ വിതരണത്തിൻ്റെ ചുമതലയുള്ള രണ്ട് അധ്യാപകരെയുമാണ് അന്വേഷണവിധേയമായി സസ്‌പെന്‍റ് ചെയ്‌തത്. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ആണ് അധ്യാപകരെ സസ്‌പെന്‍റ് ചെയ്യാന്‍ ഉത്തരവിട്ടത്. രണ്ട് ദിവസം മുൻപാണ് സ്കൂളിൽനിന്ന് 356 കിലോ അരി സമീപത്തുള്ള സൂപ്പർമാർക്കറ്റിൽ വിറ്റതായി കണ്ടെത്തിയത്. രക്ഷിതാക്കളിൽ നിന്നും പിടിഎ വഴി സ്വീകരിച്ച അരിയാണ് വിറ്റതെന്നാണ് മാനേജ്‌മെന്‍റ് നല്‍കുന്ന വിശദീകരണം.