വയനാട്: വയനാട്ടിലെ അമ്പലവയലില്‍ യുവാവിനെയും യുവതിയെയും മര്‍ദിച്ച പ്രതി സജീവാനന്ദനെതിരെ പൊലീസ് നടപടി ശക്തമാക്കുന്നു. ബലാത്സംഗശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി.
അമ്പലവയൽ മർദനം: പ്രതിക്കെതിരെ ബലാത്സംഗ ശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി - വയനാട്
രണ്ടുപേരെ കൂടി കേസിൽ പ്രതിചേർത്തിട്ടുണ്ട്. യുവതിയെ ശല്യം ചെയ്യാൻ ശ്രമിച്ച പ്രദേശവാസികളായ രണ്ട് പേരെയാണ് പ്രതി ചേർത്തത്.
![അമ്പലവയൽ മർദനം: പ്രതിക്കെതിരെ ബലാത്സംഗ ശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3988078-thumbnail-3x2-abalavayal-case.jpg)
പ്രതി സജീവിനന്ദനെതിനെതിരെ ബലാത്സംഗശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തും
അമ്പലവയൽ മർദനം: പ്രതിക്കെതിരെ ബലാത്സംഗ ശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി
ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ് പൊലീസ് സജീവാനന്ദനെതിരെ ചുമത്തിയിട്ടുള്ളത്. രണ്ടുപേരെ കൂടി കേസിൽ പ്രതിചേർത്തിട്ടുണ്ട്. യുവതിയെ ശല്യം ചെയ്യാൻ ശ്രമിച്ച പ്രദേശവാസികളായ രണ്ട് പേരെയാണ് പ്രതിചേർത്തത്. യുവതി നൽകിയ മൊഴിയിലാണ് ഇവരെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്. യുവാവിന്‍റെയും യുവതിയുടെയും രഹസ്യമൊഴി രേഖപ്പെടുത്താന്‍ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. അതേ സമയം കേസിലെ പ്രതി സജീവാനന്ദന്‍റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി അടുത്ത മാസം ഒന്നിലേക്ക് മാറ്റി.
Last Updated : Jul 30, 2019, 7:43 PM IST