11 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി - രേഖകളില്ലാത്ത 11ലക്ഷം രൂപ പിടികൂടി
ബെംഗളൂരു-കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസിൽ നിന്നാണ് പണം പിടികൂടിയത്.
രേഖകളില്ലാത്ത 11ലക്ഷം രൂപ പിടികൂടി
വയനാട്:മുത്തങ്ങയിൽ അനധികൃതമായി കടത്താന്‍ ശ്രമിച്ച 11 ലക്ഷം രൂപ പിടികൂടി. ചെക്ക്‌പോസ്റ്റിലെ വാഹന പരിശോധനക്കിടെയാണ് എക്‌സൈസ് സംഘം പണം പിടികൂടിയത്. സംഭവത്തില്‍ കര്‍ണാടക അറക്കല്‍ഗുഡ് സ്വദേശി ഇല്യാസ് പാഷയെ അറസ്റ്റ് ചെയ്‌തു. 11,13,500 രൂപ ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. ബെംഗളുരു-കോഴിക്കോട് കെ.എസ്.ആർ.ടി.സില്‍ കടത്താന്‍ ശ്രമിച്ച പണമാണ് പിടികൂടിയത്. പ്രതിയേയും പിടികൂടിയ പണവും ആദായ നികുതി ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.