വയനാട്:ജില്ലയിലെ കോൺഗ്രസിൽ നിന്നും നേതാക്കളുടെ രാജി തുടരുന്നു. കോൺഗ്രസ് നേതൃത്വം അവഗണിച്ചതിൽ പ്രതിഷേധിച്ച് എം.എസ്. വിശ്വനാഥൻ കെപിസിസി സെക്രട്ടറി സ്ഥാനവും പാർട്ടി അംഗത്വവും രാജിവച്ചു. കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പിലും തന്നെ അവഗണിച്ചുവെന്നും ഇനിയും അവഗണന സഹിച്ച് മുന്നോട്ട് പോകാൻ കഴിയില്ലന്നും അദ്ദേഹം കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വയനാട്ടിൽ കോൺഗ്രസിലെ രാജി തുടരുന്നു - വയനാട് കോൺഗ്രസ് രാജി
കോൺഗ്രസിൽ നിന്ന് രാജി വച്ച് സിപിഎമ്മിൽ ചേരുമെന്ന് വിശ്വനാഥൻ
വയനാട്ടിൽ കോൺഗ്രസിലെ രാജി തുടരുന്നു
വയനാട് കോൺഗ്രസ് നേതൃത്വം പരാജയമാണെന്ന് സ്വാമിനാഥൻ പറഞ്ഞു. ഒരേ വ്യക്തി തന്നെ ഡിസിസി പ്രസിഡന്‍റും എംഎൽഎയുമായി തുടരുന്നു. അതാണ് ജില്ലയിലെ കോൺഗ്രസിന്‍റെ തകർച്ചയ്ക്ക് കാരണെമെന്നും എം.എസ്. വിശ്വനാഥൻ കൂട്ടിചേർത്തു. സിപിഎമ്മിൽ ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി. പി.കെ. അനിൽ കുമാർ, കെ.കെ. വിശ്വനാഥൻ എന്നിവർക്ക് പിന്നാലെയാണ് എം.എസ്. വിശ്വനാഥനും കോൺഗ്രസിൽ നിന്ന് രാജിവച്ചത്.