വയനാട്: പുത്തുമലയിൽ നിന്ന് ഒരു മൃതദേഹാവശിഷ്ടം കിട്ടി. ഉരുൾപൊട്ടലുണ്ടായയിടത്തു നിന്ന് ആറ് കിലോമീറ്റർ അകലെ നിന്നാണ് മൃതദേഹത്തിന്‍റെ ഭാഗങ്ങൾ കിട്ടിയത്. 17 പേരെ കാണാതായതിൽ 12 പേരുടെ മൃതദേഹം ആണ് ഇതുവരെ പൂർണമായും കിട്ടിയത്. പുത്തുമലയിൽ ഉരുൾപൊട്ടലുണ്ടായ ഇടത്തുനിന്ന് 1500 അടി താഴെ സൂചിപ്പാറ മേഖലയിലാണ് കാണാതായവർക്കുവേണ്ടി ഇപ്പോൾ തെരച്ചിൽ നടത്തുന്നത്. എൻ.ഡി.ആർ.എഫ്, പൊലീസ്, വനം വകുപ്പ്, അഗ്നിശമന സേനാംഗങ്ങൾ സന്നദ്ധസംഘടനകൾ, നാട്ടുകാർ എന്നിവരടങ്ങിയ സംഘമാണ് തെരച്ചിൽ നടത്തുന്നത്. ഉരുൾപൊട്ടലുണ്ടായിടത്ത് തെരച്ചിൽ അവസാനിപ്പിച്ചു.
പുത്തുമലയിൽ നിന്ന് ഒരു മൃതദേഹാവശിഷ്ടം കൂടി കിട്ടി - പുത്തുമലയിൽ നിന്ന് ഇന്നും ഒരു മൃതദേഹാവശിഷ്ടം കിട്ടി
17 പേരെ കാണാതായതിൽ 12 പേരുടെ മൃതദേഹം ആണ് പൂർണമായും കിട്ടിയത്.
![പുത്തുമലയിൽ നിന്ന് ഒരു മൃതദേഹാവശിഷ്ടം കൂടി കിട്ടി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4194174-158-4194174-1566332041645.jpg)
സൂചിപ്പാറക്കു സമീപം ഏലവയലിൽ നിന്നാണ് കഴിഞ്ഞ രണ്ട് ദിവസവും മൃതദേഹങ്ങൾ കിട്ടിയത്. ചൂരൽമലയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ കാരുണ്യ നടത്തിയ തെരച്ചിലിലാണ് ഏലവയലിൽ നിന്ന് ആദ്യം മൃതദേഹം കിട്ടിയത്. കഴിഞ്ഞ രണ്ട് ദിവസവും കിട്ടിയ മൃതദേഹങ്ങളുടെ ഡി.എൻ.എ പരിശോധന നടത്തും. രണ്ട് ദിവസത്തിനകം ഇതിന്‍റെ ഫലം കിട്ടിയേക്കും. അതേസമയം ഹൈദരാബാദിൽ നിന്നെത്തിച്ച റഡാർ തിരിച്ചുകൊണ്ടുപോയി. പുത്തുമല ഭാഗത്ത് റഡാർ സംവിധാനം ഉപയോഗിച്ച് തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല. ഇപ്പോൾ തെരച്ചിൽ നടത്തുന്ന സൂചിപ്പാറ മേഖലയിൽ റഡാർ സംവിധാനം പ്രവർത്തിപ്പിക്കാനാവില്ല