ദുരന്തബാധിതരെ പുനരധിവസിപ്പിക്കാന്‍ പദ്ധതി; സ്ഥലം ഏറ്റെടുക്കല്‍ വൈകുന്നതില്‍ ആശങ്ക - സ്ഥലം ഏറ്റെടുക്കല്‍ വൈകുന്നതില്‍ ആശങ്ക
ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്ന പദ്ധതി എട്ട് മാസം കൊണ്ട് പൂര്‍ത്തീകരിക്കാനാണ് പഞ്ചായത്തിന്‍റെ ശ്രമം.
വയനാട്: വയനാട്ടിൽ ഉരുൾപൊട്ടൽ ഉണ്ടായ പുത്തുമലയിൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാൻ പദ്ധതി. എന്നാൽ സ്ഥലം ഏറ്റെടുക്കൽ വൈകുന്നതിൽ ദുരന്തബാധിതര്‍ ആശങ്കയിലാണ്. 11 ഏക്കർ 40 സെന്‍റ് സ്ഥലം പുത്തുമലയുടെ സമീപപ്രദേശമായ കള്ളാടി വാഴക്കാല എസ്റ്റേറ്റിൽ കണ്ടെത്തിയിട്ടുണ്ട്. 100 വീടുകൾ അടങ്ങുന്ന ടൗൺഷിപ്പ് നിർമിക്കാനാണ് ഉദ്ദേശിക്കുന്നത്. സ്ഥലം വാസയോഗ്യം ആണെന്ന് മണ്ണ് സംരക്ഷണ വിഭാഗം ഉറപ്പാക്കിയിട്ടുണ്ട്. സ്പോൺസർഷിപ്പിലൂടെ ആയിരിക്കും വീടുകൾ നിർമിക്കുന്നത്. എന്നാൽ സ്ഥലം ഏറ്റെടുക്കുന്ന നടപടികൾ വൈകുകയാണ്. എട്ടുമാസം കൊണ്ട് പദ്ധതി പൂർത്തീകരിക്കാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്.
TAGGED:
latest news from wayanad