വയനാട്: വയനാട്ടിലെ മാനന്തവാടി താലൂക്കിൽ പ്രളയം ഏറ്റവും കൂടുതൽ നാശം വിതച്ച ഇടങ്ങളിലൊന്നായിരുന്നു ചാലിഗദ്ദ ആദിവാസി കോളനി. പ്രളയം കഴിഞ്ഞ് മൂന്ന് മാസം പിന്നിട്ടെങ്കിലും ചാലിഗദ്ദയിലെ പുനരധിവാസപ്രവര്‍ത്തനങ്ങൾ നീളുകയാണ്. 43 വീടുകളിലായി 53 കുടുംബങ്ങളാണ് ചാലിഗദ്ദ കോളനിയിലുള്ളത്. രണ്ട് വീടുകൾ കുറുമ വിഭാഗത്തിൽപ്പെട്ടവരുടെയും ബാക്കി അടിയ വിഭാഗത്തിൽപ്പെട്ടവരുടേതുമാണ്. കഴിഞ്ഞ വർഷത്തെ പ്രളയവും ഇക്കൊല്ലത്തെ പ്രളയവും കോളനിയില്‍ നാശനഷ്‌ടങ്ങൾ വിതച്ചിരുന്നു.
പ്രളയം വിഴുങ്ങിയ ചാലിഗദ്ദ; പുനരധിവാസം കാത്ത് ആദിവാസികൾ
പ്രളയം കഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞിട്ടും ചാലിഗദ്ദ കോളനിവാസികളുടെ പുനരധിവാസം അനിശ്ചിതാവസ്ഥയില്‍.
പ്രളയം വിഴുങ്ങിയ ചാലിഗദ്ദ; പുനരധിവാസം കാത്ത് ആദിവാസികൾ
ഇത്തവണ ആറ് വീടുകളായിരുന്നു പൂർണമായും തകർന്നത്. താല്‍ക്കാലികമായി കെട്ടിയ ഷെഡുകളിലും ബന്ധു വീടുകളിലുമായാണ് വീട് തകർന്നവർ ഇപ്പോൾ താമസിക്കുന്നത്. കോളനിയിലുള്ളവരെ മാറ്റി പാർപ്പിക്കാൻ തീരുമാനമായിട്ടുണ്ടെങ്കിലും തുടർനടപടികൾ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല.