ആദിവാസി ഊരുകളിൽ ഭരണഘടനയുടെ ആമുഖം വായിച്ചു
2000 ആദിവാസി ഊരുകളിലാണ് ഭരണഘടനയുടെ ആമുഖം വായിച്ചത്. ജനപ്രതിനിധികളും സാക്ഷരതാ പദ്ധതിയുടെ ഇൻസ്ട്രക്ടർമാരും ഊരുകൂട്ടം മൂപ്പന്മാരും പദ്ധതിക്ക് നേതൃത്വം നൽകി
വയനാട്: ഭരണഘടന സാക്ഷരത പദ്ധതിയുടെ ഭാഗമായി ആദിവാസി ഊരുകളിൽ ഭരണഘടനയുടെ ആമുഖം വായിച്ചു. 2000 ആദിവാസി ഊരുകളിൽ ആണ് ഭരണഘടനയുടെ ആമുഖം വായിച്ചത്. ജനപ്രതിനിധികളും സാക്ഷരതാ പദ്ധതിയുടെ ഇൻസ്ട്രക്ടർമാരും ഊരുകൂട്ടം മൂപ്പന്മാരും പദ്ധതിക്ക് നേതൃത്വം നൽകി. ഈ മാസം 30വരെ സംസ്ഥാന സാക്ഷരതാ മിഷൻ നടത്തുന്ന പദ്ധതിയുടെ ഭാഗമായാണ് ഭരണഘടനയുടെ ആമുഖം വായിച്ചത്. കൽപ്പറ്റ നഗരസഭയിൽ സി.കെ ശശീന്ദ്രൻ എം.എൽ.എയും, മാനന്തവാടി നഗരസഭയിൽ നഗരസഭാ അധ്യക്ഷൻ വി.ആർ പ്രവിജും സുൽത്താൻ ബത്തേരി നഗരസഭയിൽ നഗരസഭാധ്യക്ഷൻ ടി.എൽ സാബുവും ഭരണഘടനയുടെ ആമുഖം വായിച്ചു.