കേരളം

kerala

ETV Bharat / state

സുൽത്താൻ ബത്തേരി തൊടുവെട്ടി ഡിവിഷനില്‍ റീപോളിങ് പുരോഗമിക്കുന്നു - localpolls 2020

യന്ത്ര തകരാറുകാരണം വോട്ടെണ്ണൽ തടസപ്പെട്ടതിനെ തുടർന്നാണ് ഇന്ന് റീപോളിങ് നടത്തുന്നത്

സുൽത്താൻ ബത്തേരി നഗരസഭയില്‍ റീപോളിങ് പുരോഗമിക്കുന്നു  സുൽത്താൻ ബത്തേരി  വയനാട്  Sultan Bathery municipality  Re-polling in progress  Re-polling  localpolls 2020  local polls
സുൽത്താൻ ബത്തേരി തൊടുവെട്ടി ഡിവിഷനില്‍ റീപോളിങ് പുരോഗമിക്കുന്നു

By

Published : Dec 18, 2020, 12:04 PM IST

വയനാട്: സുൽത്താൻ ബത്തേരി നഗരസഭയിലെ തൊടുവെട്ടി ഡിവിഷനിൽ റീ പോളിങ് പുരോഗമിക്കുന്നു. 11 മണി വരെ 43 ശതമാനം പേർ പോളിങ് രേഖപ്പെടുത്തി. യന്ത്ര തകരാറുകാരണം വോട്ടെണ്ണൽ തടസപ്പെട്ടതിനെ തുടർന്നാണ് ഇവിടെ വീണ്ടും വോട്ടെടുപ്പ് നടത്തുന്നത്. ഈ മാസം 10 ന് നടന്ന വോട്ടെടുപ്പിൽ യന്ത്ര തകരാറുകാരണം മൂന്ന് യന്ത്രങ്ങളിലായാണ് ഇവിടെ വോട്ടെടുപ്പ് പൂർത്തിയാക്കിയത്. ഇതിൽ ഒരു യന്ത്രം തകരാറിലായതിനാൽ ഇതിലെ വോട്ടെണ്ണാൻ കഴിഞ്ഞിരുന്നില്ല. രണ്ടു യന്ത്രങ്ങളിലെ വോട്ടെണ്ണിക്കഴിഞ്ഞപ്പോൾ യുഡിഎഫ് സ്ഥാനാർഥിയായിരുന്നു മുന്നിട്ടു നിന്നിരുന്നത്. ഇന്ന് രാത്രി 8 മണിക്ക് ഇവിടെ വോട്ടെണ്ണും. 35 ഡിവിഷനുകളുള്ള സുൽത്താൻ ബത്തേരി നഗരസഭയിൽ 23 സീറ്റ് എല്‍ഡിഎഫ് നേടിയിട്ടുണ്ട്. അതിനാല്‍ തന്നെ തൊടുവെട്ടിയിലെ ജയപരാജയങ്ങൾ നഗരസഭാ ഭരണത്തിൽ നിർണായകമാവില്ല.

സുൽത്താൻ ബത്തേരി തൊടുവെട്ടി ഡിവിഷനില്‍ റീപോളിങ് പുരോഗമിക്കുന്നു

ABOUT THE AUTHOR

...view details