വയനാട്ടിൽ ലഹരി കടത്തുമായി ബന്ധപ്പെട്ട കേസുകൾ കൂടുന്നു - ലഹരി കടത്ത് കേസ്
കഴിഞ്ഞ മൂന്ന് മാസത്തിനിടെ 1545 കേസുകളാണ് ജില്ലയില്‍ രജിസ്റ്റർ ചെയ്‌തത്. ബാവലി, തോൽപ്പെട്ടി, മുത്തങ്ങ ചെക്ക് പോസ്റ്റുകളിൽ എക്സൈസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.
വയനാട്:വയനാട് ജില്ലയില്‍ ലഹരി കടത്തുമായി ബന്ധപ്പെട്ട കേസുകൾ വര്‍ധിക്കുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 1545 കേസുകളാണ് രജിസ്റ്റർ ചെയ്‌തത്. 185 അബ്‌കാരി കേസുകളും 129 ലഹരിമരുന്ന് കേസുകളും പുകയില ഉൽപന്നങ്ങൾ കടത്തിയ 1231 കേസുകളുമാണ് വയനാട് ജില്ലയിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ രജിസ്റ്റർ ചെയ്‌തത്. വിവിധ കേസുകളിലായി 265 പേർ അറസ്റ്റിലാവുകയും ചെയ്‌തു. ലഹരി കടത്തിനുള്ള പ്രധാന വഴിയായി വയനാട് മാറിയതാണ് കേസുകൾ കൂടാൻ കാരണം. ബാവലി, തോൽപ്പെട്ടി,മുത്തങ്ങ ചെക്ക് പോസ്റ്റുകളിൽ എക്സൈസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.