കേരളം

kerala

ETV Bharat / state

Wayanad Rain | വയനാട്ടിൽ കാലവർഷക്കെടുതി രൂക്ഷം; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്‌ച അവധി - മഴ

പേരിയയിൽ പുഴ കരകവിഞ്ഞൊഴുകിയത് മൂലം ഹെക്‌ടർ കണക്കിന് നെല്ല്, വാഴ ഉൾപ്പെടെയുള്ള കൃഷി നാശമുണ്ടായിട്ടുണ്ട്. 14 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു,

Wayanad Rain  Rain hits Wayanad  Rain  Rain Latest News  Wayanad  Monsoon rain  Educational Institutions  വയനാട്ടിൽ കാലവർഷക്കെടുതി രൂക്ഷം  14 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്‌ച അവധി  പേരിയയിൽ പുഴ  പുഴ  കബനി നദി  ഹെക്‌ടർ കണക്കിന് നെല്ല്  കൃഷി  വേങ്ങപ്പള്ളി  മഴ  നാശനഷ്‌ടങ്ങള്‍
വയനാട്ടിൽ കാലവർഷക്കെടുതി രൂക്ഷം; 14 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

By

Published : Jul 24, 2023, 10:51 PM IST

വയനാട്ടിൽ കാലവർഷക്കെടുതി രൂക്ഷം

കൽപ്പറ്റ: വയനാട്ടിൽ കാലവർഷക്കെടുതി അതിരൂക്ഷം. ചൊവ്വാഴ്‌ചയും മഴമുന്നറിയിപ്പുള്ള സാഹചര്യത്തിൽ ജില്ലയിലെ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കബനി നദിയുടെ പ്രധാന കൈവരികളായ വടക്കേ വയനാട്ടിലെ പേരിയ, തലപ്പുഴ, വാളാട്, നിരവിൽപ്പുഴ എന്നീ പുഴകൾ കരകവിഞ്ഞു. പേരിയയിൽ പുഴ കരകവിഞ്ഞൊഴുകിയത് മൂലമുണ്ടായ വെള്ളക്കെട്ട് കാരണം ഹെക്‌ടർ കണക്കിന് നെല്ല്, വാഴ ഉൾപ്പെടെയുള്ള കൃഷി നാശമുണ്ടായി.

വീടുകളിലേക്ക് വെള്ളം കയറിയതിനെ തുടര്‍ന്ന് വൈത്തിരി താലൂക്കില്‍ വെങ്ങപ്പള്ളി വില്ലേജിലെ ചാമുണ്ടി കോളനിയില്‍ താമസിക്കുന്ന 14 കുടുംബങ്ങളിലെ 66 പേരെ തെക്കുംതറ അമ്മസഹായം യു.പി സ്‌കൂളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. മരം വീണ് വീട് തകര്‍ന്നതിനെതുടര്‍ന്ന് മാനന്തവാടി താലൂക്കില്‍ വാളാട് വില്ലേജില്‍ പോരൂര്‍കുന്ന് പ്രദേശത്തുളള ഒരു കുടുംബത്തെ സമീപത്തുള്ള ക്ലബ് കെട്ടിടത്തിലേക്കും മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

നാശനഷ്‌ടങ്ങള്‍ ഏറെ:വേങ്ങപ്പള്ളി വില്ലേജിൽ കരിക്കിലോട് കോളനിയിൽ വെള്ളം കയറിയതിനെ തുടർന്ന് നാല് കുടുംബങ്ങളിലെ 24 പേർ ബന്ധു വീടുകളിലേക്ക് മാറി താമസിച്ചിട്ടുണ്ട്. ദുരന്ത സാധ്യത കണക്കിലെടുത്ത് ക്വാറികളുടെ പ്രവര്‍ത്തനത്തിനും, യന്ത്രസഹായത്തോടെയുള്ള മണ്ണെടുപ്പിനും, മലയോര പ്രദേശങ്ങളിലേയ്ക്കുള്ള ട്രക്കിങിനും ജില്ല ദുരന്തനിവാരണ അതോറിറ്റി നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല മേപ്പാടി ഗ്രാമപഞ്ചായത്തിലെ തൊള്ളായിരം കണ്ടിയിലേക്കുള്ള വിനോദസഞ്ചാരികളുടെ പ്രവേശനത്തിന് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അമ്പലവയലിനടുത്ത് ഓടവയലിൽ മരം കടപുഴകി വീണ് മുരിങ്ങ പറമ്പിൽ സജിയുടെ വീട് ഭാഗികമായി തകർന്നു. ഈട്ടി മരമാണ് കടപുഴകി വീണത്. ഇതില്‍ കോൺക്രീറ്റ് മേൽക്കൂരക്കും ഭിത്തിക്കും വിള്ളൽ വീണിട്ടുണ്ട്. മാനന്തവാടി കൈതക്കല്‍ റോഡിലെ കൊയിലേരി ഭാഗത്ത് പുഴയോട് ചേര്‍ന്ന് മുന്‍പുണ്ടായിരുന്ന സംരക്ഷണഭിത്തി തകര്‍ന്നതിനാല്‍ റോഡിലൂടെയുള്ള ഭാരമേറിയ വാഹനങ്ങളുടെ ഗതാഗതം താത്കാലികമായി നിരോധിച്ചിട്ടുണ്ട്. ജില്ലയിൽ ചൊവ്വയും ബുധനും മഴ തുടരുമെന്നാണ് കാലാവസ്ഥ കേന്ദ്രങ്ങൾ അറിയിക്കുന്നത്.

എന്നിട്ടും മഴ ലഭ്യതയില്‍ കുറവ്: എന്നാൽ ജൂൺ ഒന്ന് മുതൽ വയനാട്ടിൽ പെയ്തിറങ്ങിയ കണക്ക് പ്രകാരം വയനാട്ടിൽ 33 ശതമാനം മഴ കുറവാണെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ വിലയിരുത്തല്‍. ശരാശരി 686 മില്ലിമീറ്റർ അളവ് വേണ്ടിടത്ത് 460 മില്ലിമീറ്റർ മഴയെ ലഭ്യമായിട്ടുള്ളു. ജൂൺ ഒന്ന് മുതൽ പെയ്‌ത കണക്കുപ്രകാരം വയനാട്ടിൽ തവിഞ്ഞാൽ പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ മഴ ലഭ്യമായത്. തവിഞ്ഞാലിന് പുറമെ തൊണ്ടർനാട്, തരിയോട്, പൊഴുതന, പടിഞ്ഞാറത്തറ എന്നീ പഞ്ചായത്തുകളിലും ശരാശരിയോട് അടുത്ത് നിൽക്കുന്ന കണക്കിൽ മഴ ലഭ്യമായിട്ടുണ്ട്. മുള്ളൻകൊല്ലി പഞ്ചായത്തിലാണ് ഏറ്റവും കുറവ് മഴ ലഭ്യമായത്.

അതേസമയം കോഴിക്കോട് ജില്ലയിലും മഴ ശക്തമായി തുടരുകയാണ്. ജില്ലയിൽ മഴ തുടരുന്നതിനാലും പലയിടങ്ങളിലായി വെള്ളക്കെട്ടും ശക്തമായ കാറ്റുമുള്ളതിനാലും, നദീതീരങ്ങളിൽ ക്രമാതീതമായി വെള്ളം ഉയരുന്ന സാഹചര്യം നിലനിൽക്കുന്നതിനാലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്‌ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ പ്രൊഫഷണൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് കോഴിക്കോട് കലക്‌ടര്‍ അവധി പ്രഖ്യാപിച്ചത്. കോഴിക്കോട് ജില്ലയിലെ അങ്കണവാടികള്‍ക്കും അവധി ബാധകമാണ്.

ABOUT THE AUTHOR

...view details