കേരളം

kerala

ETV Bharat / state

സിപിഎമ്മിനെതിരെ പറയില്ലെന്ന് രാഹുല്‍: എല്ലാം പറയുമെന്ന് കേരള നേതാക്കൾ - എസ് രാമചന്ദ്രൻ പിള്ള

സിപിഎമ്മിനെതിരെ ഒന്നും പറയുന്നില്ലെന്ന രാഹുല്‍ഗാന്ധിയുടെ പ്രസ്താവനയില്‍ യുഡിഎഫ് - എല്‍ഡിഎഫ് നേതാക്കള്‍ തമ്മിലുള്ള വാക്പോര് മുറുകുന്നു

സിപിഎമ്മിനെതിരെ പ്രതികരിക്കില്ലെന്ന രാഹുലിന്റെ പ്രസ്താവന; നേതാക്കൾ തമ്മിലുള്ള വാക്പോര് മുറുകുന്നു

By

Published : Apr 5, 2019, 4:42 PM IST

Updated : Apr 5, 2019, 7:09 PM IST


സിപിഎമ്മിന് രാഹുല്‍ ഗാന്ധി മറുപടി പറയേണ്ടതില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ നേതാക്കള്‍ക്ക് മറുപടി പറയാന്‍ മാത്രമേ സിപിഎം ഉള്ളൂ. യച്ചൂരിയോടു പോലും കേരളത്തിലെ സിപിഎമ്മുകാർ മാന്യത കാണിച്ചില്ലന്നും ചെന്നിത്തല കുറ്റപ്പെടുത്തി. യച്ചൂരിയുടെ ദേശീയ ബദല്‍ പൊളിച്ചത് കേരളത്തിലുള്ളവരാണന്നും അദ്ദേഹം ആരോപിച്ചു.

കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ഗാന്ധി ബിജെപിക്കെതിരായി തന്നെയാണ് മല്‍സരിക്കുന്നതെന്ന് ഉമ്മന്‍ചാണ്ടി. സിപിഎമ്മിന്‍റെ വ്യക്തിപരമായ ആക്ഷേപങ്ങൾക്ക് മറുപടി പറയില്ലെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. കോൺഗ്രസിന്‍റെയും നെഹ്റു കുടുംബത്തിന്‍റെയും സംസ്കാരമാണ് അത് തെളിയിക്കുന്നത്. സിപിഎമ്മിന് എതിരെ പറയില്ലെന്ന രാഹുലിന്‍റെ നിലപാട് മാതൃകയാക്കേണ്ടതാണെന്നും തിരുവനന്തപുരം കേസരി ഹാളില്‍ നടന്ന മീറ്റ് ദ പ്രസ് പരിപാടിയില്‍ ഉമ്മൻ ചാണ്ടി പറഞ്ഞു.

ഇടതുപക്ഷത്തിനെതിരെ സംസാരിക്കില്ല എന്നത് രാഹുലിന്‍റെ വ്യക്തത കുറവ് കൊണ്ടെന്ന് ബിനോയ് വിശ്വം


കേരളത്തിൽ രാഹുൽ മത്സരിക്കുന്നത് ഇടതിന് എതിരായാണെന്ന് സിപിഎം പിബി അംഗം എസ് രാമചന്ദ്രൻ പിള്ള. പ്രസംഗവും പ്രവർത്തനവും തമ്മിൽ യാതൊരു ബന്ധവുമില്ലാത്തതിനാലാണ് രാഹുൽ സി പി എമ്മിനെതിരേ പ്രതികരിക്കില്ലെന്ന് പറയുന്നതെന്നും എസ് ആർ പി പറഞ്ഞു.

രാഹുലിന്‍റെ വായ് മൂടിക്കെട്ടിയതിന് പിന്നിലെ രഹസ്യധാരണ എന്തെന്ന് വ്യക്തമാക്കണമെന്ന് ബിജെപി.
Last Updated : Apr 5, 2019, 7:09 PM IST

ABOUT THE AUTHOR

...view details