ന്യൂഡല്‍ഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപി രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ന് (22.12.21) കേരളത്തിലെത്തും. രാവിലെ 10ന് കോഴിക്കോട് ഈങ്ങാപ്പുഴ പാരിഷ് ഹാളിൽ നടക്കുന്ന മുൻ എംഎൽഎ സി മോയിൻകുട്ടിയുടെ അനുസ്മരണ യോഗത്തിൽ രാഹുൽ ഗാന്ധി പങ്കെടുക്കും.
രാഹുല്‍ ഗാന്ധി എംപി ഇന്ന് കേരളത്തില്‍ - രാഹുല്‍ ഗാന്ധി എംപി ഇന്ന് കേരളത്തില്‍
രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് രാഹുല്‍ കേരളത്തിലെത്തുന്നത്.
![രാഹുല്‍ ഗാന്ധി എംപി ഇന്ന് കേരളത്തില്‍ Rahul Gandhi in Kerala Rahul gandhi Kerala Visit Rahul Gandhi to visit his Lok Sabha constituency in Kerala രാഹുല്‍ ഗാന്ധി എംപി ഇന്ന് കേരളത്തില്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-13974935-thumbnail-3x2-ddd.jpg)
രാഹുല്‍ ഗാന്ധി എംപി ഇന്ന് കേരളത്തില്‍; വിവധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും
തുടർന്ന് 11 മണിക്ക് രാഹുൽ ബ്രിഗേഡിന്‍റെ ആംബുലൻസ് ഫ്ലാഗ് ഓഫ് ചെയ്യും. മൂന്ന് മണിയോടെ സ്വന്തം ലോക്‌സഭ മണ്ഡലമായ വയനാട്ടിലെത്തുന്ന അദ്ദേഹം കല്‍പ്പറ്റയില്‍ ടി.സിദ്ദീഖ് എംഎല്‍എയുടെ ഓഫീസ് ഉദ്ഘാടനം ചെയ്യും.
നാല് മണിയോടെ പൊഴുതനയിലെത്തുന്ന അദ്ദേഹം പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച അച്ചൂര്‍-ചാത്തോത്ത് റോഡ് ഉദ്ഘാടനം ചെയ്യും.