വയനാട്:സംസ്ഥാനത്തിന്‍റെ സാമ്പത്തിക രംഗം തകർന്നെന്ന് രാഹുൽ ഗാന്ധി എംപി. കേരളത്തിന്‍റെ സമ്പദ്‌വ്യവസ്ഥ പുനരുജ്ജീവിപ്പിക്കണം. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ന്യായ് പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ദാരിദ്ര്യം, തൊഴിലില്ലായ്മ, സമ്പദ് വ്യവസ്ഥയുടെ നിശ്ചലാവസ്ഥ എന്നിവ ഈ ഒരൊറ്റ പദ്ധതിയിലൂടെ ഇല്ലാതാകും.
സംസ്ഥാനത്തിന്‍റെ സാമ്പത്തികരംഗം തകർന്നെന്ന് രാഹുൽ ഗാന്ധി - കേരളം
വയനാടിന് മെഡിക്കൽ കോളജിന്‍റെ ബോർഡല്ല, മെഡിക്കൽ കോളജാണ് വേണ്ടതെന്ന് രാഹുൽ ഗാന്ധി.

കേരളത്തിലെ സാമ്പത്തിക മേഖല തകർന്നുവെന്ന് രാഹുൽ ഗാന്ധി
വയനാടിന് മെഡിക്കൽ കോളജിന്‍റെ ബോർഡല്ല, മെഡിക്കൽ കോളജാണ് വേണ്ടതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ബോർഡ് വെക്കാനാണെങ്കിൽ ആയിരക്കണക്കിന് ബോർഡ് വയ്ക്കാമായിരുന്നു. വയനാട്ടിലെ ആദിവാസി, കർഷക പ്രശ്നങ്ങൾ പരിഹരിക്കേണ്ടതുണ്ടെന്നും രാഹുൽ കൂട്ടിച്ചേർത്തു.
കേരളത്തിലെ സാമ്പത്തിക മേഖല തകർന്നുവെന്ന് രാഹുൽ ഗാന്ധി
Last Updated : Apr 1, 2021, 4:35 PM IST