കല്‍പ്പറ്റ (വയനാട്) : രാഹുൽ ഗാന്ധിയുടെ കൽപ്പറ്റയിലെ എംപി ഓഫിസ് തകർത്ത കേസിൽ ഉടന്‍ റിപ്പോർട്ട് സമർപ്പിക്കുമെന്ന് എ.ഡി.ജി.പി മനോജ് എബ്രഹാം. ഗാന്ധി ചിത്രം തകർത്തതുൾപ്പടെ അന്വേഷിക്കും. സമഗ്രമായ പരിശോധന നടത്താനാണ് സർക്കാർ നിർദേശം.
രാഹുൽ ഗാന്ധിയുടെ ഓഫിസ് തകർത്ത സംഭവം : റിപ്പോർട്ട് ഉടനെന്ന് എ.ഡി.ജി.പി മനോജ് എബ്രഹാം - രാഹുൽ ഗാന്ധി
എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ കല്‍പ്പറ്റയിലെ എംപി ഓഫിസിൽ പരിശോധന നടത്തി
രാഹുൽ ഗാന്ധിയുടെ ഓഫിസ് തകർത്ത സംഭവം ; റിപ്പോർട്ട് ഉടന്‍ സമർപ്പിക്കുമെന്ന് എ.ഡി.ജി.പി മനോജ് എബ്രഹാം
സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. രണ്ട് ദിവസം വയനാട്ടിൽ തങ്ങി സാക്ഷികളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുമെന്നും മനോജ് എബ്രഹാം പറഞ്ഞു. എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ എംപി ഓഫിസിൽ പരിശോധന നടത്തി.