കഠിനാധ്വാനവും ആത്മസമർപ്പണവുമാണ് ഈ സ്വപ്ന സാക്ഷാത്കാരത്തിന് ശ്രീധന്യയെ പ്രാപ്തയാക്കിയതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. സിവിൽ സർവീസ് പരീക്ഷയിൽ വിജയം നേടുന്ന ആദ്യ മലയാളി ആദിവാസി പെൺകുട്ടിയാണ് ശ്രീധന്യ. വയനാട്ടിലെ പൊഴുതന സ്വദേശിയായ ശ്രീധന്യ സുരേഷ് 410-ാം റാങ്ക് കരസ്ഥമാക്കിയാണ് ചരിത്രത്തിൽ ഇടം നേടിയത്.
ശ്രീധന്യക്ക് അഭിനന്ദനവുമായി രാഹുൽ ഗാന്ധി - Rahul Gandhi
സിവിൽ സർവീസ് പരീഷയിൽ റാങ്കിലിടം നേടിയ ആദിവാസി പെൺകുട്ടി ശ്രീധന്യയെ അഭിനന്ദിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി.
ഫയൽ ചിത്രം
ശ്രീധന്യയെ കൂടാതെ മലയാളികളായ ആര്‍.ശ്രീലക്ഷ്മി 29-ാം റാങ്കും രഞ്ജന മേരി വര്‍ഗീസ് 49-ാം റാങ്കും പയ്യന്നൂര്‍ സ്വദേശി അര്‍ജുന്‍ മോഹന്‍ 66-ാം റാങ്കും നേടി. ബോംബെ ഐഐടി വിദ്യാർഥി കനിഷ്ക് കത്താരിയക്കാണ് ഒന്നാം റാങ്ക്. ജയ്പൂരില്‍ നിന്നുളള അക്ഷിത് ജയിന്‍ രണ്ടാംറാങ്കും ജുനൈദ് അഹമ്മദ് മൂന്നാം റാങ്കും നേടി. അഞ്ചാം റാങ്ക് നേടിയ ഭോപാലില്‍ നിന്നുളള ശ്രുതി ജയന്ത് ദേശ്മുഖിനാണ് വനിതകളില്‍ ഏറ്റവും ഉയര്‍ന്ന റാങ്ക്.