കൽപ്പറ്റ: സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങളുടെ സ്ഥിതി വിലയിരുത്താന്‍ കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. മലപ്പുറം, വയനാട് ജില്ലകളിലാണ് രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തുന്നത്
രാഹുല്‍ ഗാന്ധി കേരളത്തില്‍: ദുരന്ത ഭൂമികളില്‍ സന്ദർശനം - രാഹുൽഗാന്ധി ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കും
പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും സുരക്ഷാ കാരണങ്ങള്‍ മൂലം നീട്ടി വയ്ക്കുകയായിരുന്നു.
രാഹുൽഗാന്ധി എംപി
ദുരിതാശ്വാസ ക്യാമ്പുകളും മരിച്ചവരുടെ വീടുകളും അദ്ദേഹം സന്ദർശിക്കും. മലപ്പുറത്ത് നടക്കുന്ന അവലോകന യോഗത്തിലും രാഹുൽ ഗാന്ധി പങ്കെടുക്കും. നാളെയാണ് വയനാട് സന്ദർശിക്കുക. പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ അദ്ദേഹം നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ സുരക്ഷാ കാരണങ്ങളാലും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തടസം സൃഷ്ടിക്കും എന്നതിനാലുമാണ് സന്ദർശനം മാറ്റിവച്ചത്.
Last Updated : Aug 11, 2019, 3:46 PM IST