വയനാട്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി. ചൈന പിടിച്ചെടുത്ത 1200 കി.മീ. എപ്പോൾ തിരിച്ചുപിടിക്കും എന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോൾ പറയണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് രാഹുൽ ഗാന്ധി കൽപ്പറ്റയിൽ പറഞ്ഞു. കമൽനാഥ് വനിതാ നേതാവിനെതിരെ നടത്തിയ പരാമർശത്തോട് രാഹുൽ വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തു. ചൈനയെക്കുറിച്ച് പ്രധാനമന്ത്രി എന്തെങ്കിലും മിണ്ടുമെന്ന് താൻ കരുതുന്നില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഭിന്നത വളർത്തി രാജ്യത്തെ ദുർബലപ്പെടുത്തകയാണ്. ഫാറൂഖ് അബ്ദുള്ളക്കെതിരായ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണ്.
ചൈനയെക്കുറിച്ച് പ്രധാനമന്ത്രി എന്തെങ്കിലും മിണ്ടുമെന്ന് താൻ കരുതുന്നില്ല: രാഹുല്‍ ഗാന്ധി
കമൽനാഥ് വനിതാ നേതാവിനെതിരെ നടത്തിയ പരാമർശത്തോട് രാഹുൽ ഗാന്ധി വിയോജിച്ചു. ചൈനയെക്കുറിച്ച് പ്രധാനമന്ത്രി എന്തെങ്കിലും മിണ്ടുമെന്ന് താൻ കരുതുന്നില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
രാഷ്ട്രീയ പകപോക്കലിന് കേന്ദ്രം അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു: രാഹുല്‍
രാഷട്രീയ പകപോക്കലിനുള്ള ഉപകരണമായാണ് കേന്ദ്ര സർക്കാർ സിബിഐയെ പോലുള്ള അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നത്. രാജ്യത്തെ പുതിയ കാർഷിക നയങ്ങൾ കർഷകരുടെ നടുവൊടിക്കുന്നതും ഭക്ഷ്യ ഭദ്രത തകർക്കുന്നതുമാണ്. രണ്ടോ മൂന്നോ ആളുകൾക്കേ ഇതിന്‍റെ ഗുണം കിട്ടൂ. മുന്നറിയിപ്പില്ലാത്ത ലോക് ഡൗൺ കൊവിഡ് പ്രതിസന്ധി രൂക്ഷമാക്കി. ഇനിയെങ്കിലും കേന്ദ്ര സർക്കാർ ഉണർന്ന് പ്രവർത്തിക്കണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
Last Updated : Oct 20, 2020, 6:00 PM IST