വയനാട്: ശക്തരായവരെ കൂടുതൽ ശക്തിപ്പെടുത്തുക എന്നതാണ് ബിജെപി നയമെന്ന് രാഹുൽ ഗാന്ധി. പാവപ്പെട്ടവരെ ശക്തിപ്പെടുത്തുക എന്നാണ് കോൺഗ്രസ് നയമെന്നും രാഹുൽ വയനാട്ടിലെ കേണിച്ചിറയിൽ പറഞ്ഞു. പൂതാടി ഗ്രാമ പഞ്ചായത്തിൻ്റെ വിവിധ പരിപാടികൾ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി നയം ശക്തരായവർക്കൊപ്പമെന്ന് രാഹുൽ ഗാന്ധി - രാഹുൽ ഗാന്ധി
പാവപ്പെട്ടവരെ ശക്തിപ്പെടുത്തുക എന്നാണ് കോൺഗ്രസ് നയമെന്നും രാഹുൽ വയനാട്ടിലെ കേണിച്ചിറയിൽ പറഞ്ഞു. പൂതാടി ഗ്രാമ പഞ്ചായത്തിൻ്റെ വിവിധ പരിപാടികൾ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിയുടെയും കോൺഗ്രസിൻ്റെയും നയങ്ങൾ വ്യത്യസ്‌തമാണ്. ആരെയെങ്കിലും കൊല്ലുന്നതോ ദ്രോഹിക്കുന്നതോ അല്ല നയമെന്നും എന്നാൽ ഇതാണ് ബിജെപിയുടെയും ഇടതുപക്ഷത്തിൻ്റെയും നയമെന്നും അദ്ദേഹം വിമർശിച്ചു. കേന്ദ്ര സർക്കാർ നിരവധി പണക്കാരുടെ വായ്‌പ എഴുതി തള്ളുന്നുണ്ടെന്നും പാവപ്പെട്ടവർ ഇപ്പോഴും നീതിക്കായി കാത്തിരിക്കുന്നുവെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.
തൊഴിലുറപ്പ് പദ്ധതിയും സ്വയം സഹായ സംഘങ്ങൾക്കുള്ള ശാക്തീകരണവും കോൺഗ്രസ് സർക്കാരാണ് കൊണ്ട് വന്നത്. അതിൽ ആർക്കും എതിർപ്പ് പറയാൻ കഴിയില്ല. ജനങ്ങളുമായി യോജിച്ച് പ്രവർത്തിക്കുക എന്നാതാണ് കോൺഗ്രസ് സ്വീകരിച്ചുവന്ന നിലപാടെന്നും അദ്ദേഹം പറഞ്ഞു.