പ്രധാനമന്ത്രിയെ പോലെ പൊള്ളയായ വാഗ്ദാനം നൽകില്ലെന്നും ഒരു കുടും ബാഗമായാണ് വയനാട്ടിൽ വരുന്നതെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. വയനാട്ടുകാർക്ക് പറയാനുള്ളത് മുഴുവൻ കേൾക്കാനും പ്രവർത്തിക്കാനും വേണ്ടിയാണ് താനിവിടെ വന്നതെന്നും തെക്കേ ഇന്ത്യയിലെ ജനങ്ങളെ രണ്ടാംകിട പൗരൻമാരായാണ് രാജ്യത്തെ ഭരണകൂടം കാണുന്നതെന്നും രാഹുൽ പറഞ്ഞു.
വയനാട്ടിലെ ചികിത്സ സൗകര്യം, രാത്രിയാത്രാ നിരോധനം, വന്യമൃഗ ശല്യം എന്നീ പ്രശ്നങ്ങൾക്ക് പരിഹാരം കാണും. വയനാട്ടിൽ മത്സരിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും രാഹുൽ കൂട്ടിച്ചേർത്തു.
വയനാട്ടിലേക്ക് കടന്നു വരുന്നത് കുടുംബാഗംമായി ; രാഹുൽ ഗാന്ധി - തെരഞ്ഞെടുപ്പ്
വയനാട്ടുകാർക്ക് പറയാനുള്ളത് മുഴുവൻ കേൾക്കാനും പ്രവർത്തിക്കാനും വേണ്ടിയാണ് താനിവിടെ വന്നതെന്നും തെക്കേ ഇന്ത്യയിലെ ജനങ്ങളെ രണ്ടാംകിട പൗരൻമാരായാണ് രാജ്യത്തെ ഭരണകൂടം കാണുന്നതെന്നും രാഹുൽ പറഞ്ഞു.
രാഹുൽ ഗാന്ധി
ഉയരങ്ങൾ കീഴടക്കാൻ ഒരുങ്ങുന്ന വയനാട്ടുകാരുടെ പ്രതിനിധിയായ ശ്രീധന്യക്ക് ഒപ്പമാണ് ഞാനിന്ന് ഉച്ചക്ക് ഭക്ഷണം കഴിച്ചത്.കോടിശ്വരൻമാരോട് മാത്രം താൽപര്യമുള്ള നരേന്ദ്രമോദി ശ്രീ ധന്യയെ കാണാനോ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാനോ തയാറാകില്ല എന്നും രാഹുൽ കുറ്റപ്പെടുത്തി.
തൊഴിലുറപ്പു പദ്ധതി അപമാനമാണന്നാണ് പ്രധാനമന്ത്രി പറയുന്നത്. എന്നാൽ കടലാസു വിമാനം പോലുമുണ്ടാക്കാത്ത അനിൽ അമ്പാനിക്ക് യുദ്ധവിമാനം ഉണ്ടാക്കാൻ കരാർ നൽകിയതല്ലേ ശരിക്കുള്ള അപമാനം എന്നും രാഹുൽ ചോദിച്ചു.