വയനാട്:കഴിഞ്ഞ പ്രളയത്തിൽ വയനാട്ടിൽ ഉരുൾപൊട്ടലുകൾ ഉണ്ടായതിനെ തുടർന്ന് പ്രവർത്തനം നിർത്തിവെച്ച ൽപ്പറ്റക്കടുത്ത് അമ്മാറയിലെ ക്വാറി പ്രവർത്തനം തുടങ്ങാൻ നീക്കം. പ്രവർത്തനാനുമതി കിട്ടാനുള്ള ശ്രമത്തിലാണ് ക്വാറിയുടമ.
വയനാട്ടിൽ ഉരുൾപ്പൊട്ടൽ ഉണ്ടാക്കിയ ക്വാറി തുറക്കാൻ നീക്കം - അമ്മാറ
കഴിഞ്ഞ പ്രളയത്തിൽ ഉണ്ടായ ഉരുൾപൊട്ടലിൽ അഞ്ച് വീടുകൾ അമ്മാറ മേഖലയിൽ പൂർണമായും തകർന്നിരുന്നു
ഫയൽ ചിത്രം
കഴിഞ്ഞ പ്രളയത്തിൽ ഉണ്ടായ ഉരുൾപൊട്ടലിൽ അഞ്ച് വീടുകൾ അമ്മാറ മേഖലയിൽ പൂർണമായും തകർന്നിരുന്നു. ഇതേ തുടർന്ന് ജില്ലാ ഭരണകൂടം ക്വാറിയുടെ പ്രവർത്തനം നിർത്തിവെച്ചിരുന്നു. ക്രഷർ പ്രവർത്തനം നിർത്തിയിട്ടില്ല . ക്വാറിക്ക് ചുറ്റും 50 വീടുകളുണ്ട്. ഖനനത്തിന് വേണ്ടി കുന്നിൽ നിന്ന് മണ്ണ് മാറ്റിയത് ഇടിഞ്ഞുവീണ് രണ്ടു വീടുകൾ നേരത്തെ തകർന്നിരുന്നു. ക്വാറി പ്രവർത്തനം തുടങ്ങിയാൽ പ്രതിഷേധം ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം.
Last Updated : Jun 5, 2019, 11:10 PM IST