പുത്തുമല പുനരധിവാസ പദ്ധതി 24ന് തുടങ്ങും
12 കോടി രൂപ ചെലവിൽ പ്രകൃതി സൗഹൃദമായാണ് വീടുകൾ നിർമ്മിക്കുന്നത്.
വയനാട്: വയനാട്ടില്‍ ഉരുൾപൊട്ടലുണ്ടായ പുത്തുമലയിൽ പുനരധിവാസ പദ്ധതിക്ക് ഈ മാസം 24ന് തറക്കല്ലിടും. 56 വീടുകളാണ് ആദ്യഘട്ടത്തിൽ നിർമിക്കുന്നത്. സ്പോണ്‍സർഷിപ്പ് വഴിയാണ് സ്ഥലം വാങ്ങുന്നതും വീടുകൾ നിർമ്മിക്കുന്നതും. പുത്തുമലയ്ക്കടുത്ത് കള്ളാടി വാഴക്കാല എസ്റ്റേറ്റിൽ എട്ട് ഏക്കർ ഭൂമിയിലാണ് മാതൃകാ ഗ്രാമം ഒരുക്കുക. 15 വീടുകൾ അടങ്ങിയ നാല് ബ്ലോക്കുകളായാണ് നിർമ്മാണം. പൊതുഇടം, കളിസ്ഥലം, അങ്കണവാടി, ആരോഗ്യകേന്ദ്രം തുടങ്ങിയവയും ബ്ലോക്കുകളില്‍ ഉണ്ടാകും. 650 സ്ക്വയർ ഫീറ്റ് വിസ്തൃതിയിലാണ് വീടുകൾ നിർമ്മിക്കുന്നത്.