കേരളം

kerala

ETV Bharat / state

പുത്തുമല ഉരുൾപൊട്ടല്‍: കാണാതായവരുടെ എണ്ണം 17 - puthumala landslide new report

പൊലീസ്, റവന്യൂ, പഞ്ചായത്ത് അധികൃതർ, ഹാരിസൺസ് മലയാളം അധികൃതർ എന്നിവരുടെ സംയുക്ത പരിശോധനയിലാണ് കാണാതായവരുടെ എണ്ണം 17 ആണെന്ന് തിട്ടപ്പെടുത്തിയത്.

പുത്തുമല ഉരുൾപൊട്ടല്‍: ഔദ്യോഗിക കണക്കില്‍ കാണാതായവരുടെ എണ്ണം 17

By

Published : Aug 11, 2019, 4:21 AM IST

വയനാട്‌: മേപ്പാടിക്കടുത്ത് പുത്തുമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ 17 പേരെയാണ് കാണാതായതെന്ന് പുതിയ ഔദ്യോഗിക കണക്ക്. ഒമ്പത് പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെടുത്തത്. പൊലീസ്, റവന്യൂ, പഞ്ചായത്ത് അധികൃതരും ഹാരിസൺസ് മലയാളം അധികൃതരും നടത്തിയ സംയുക്ത പരിശോധനയിലാണ് കാണാതായവരുടെ എണ്ണം 17 ആണെന്ന് തിട്ടപ്പെടുത്തിയത്. തുടർച്ചയായി പെയ്യുന്ന മഴയും 12 അടിയോളം ഉയരത്തിൽ ഇടിഞ്ഞു വീണ മണ്ണും രക്ഷാപ്രവർത്തനത്തിന് തടസമാകുന്നുണ്ട്. ഹിറ്റാച്ചിയുടെ പോലും പ്രവർത്തനത്തെ തടസപ്പെടുത്തും വിധത്തിലാണ് സ്ഥലത്ത് മണ്ണ് മൂടിയിട്ടുള്ളത്. 2000 പേരെ ഇതുവരെ പുത്തുമല, മുണ്ടക്കൈ ഭാഗത്ത് നിന്നും ഒഴിപ്പിച്ചു. അടുത്ത ദിവസങ്ങളിലും തെരച്ചിൽ തുടരും.


ABOUT THE AUTHOR

...view details