വയനാട്: ഉപതെരഞ്ഞെടുപ്പിൽ ശബരിമല ഉൾപ്പടെയുള്ള എല്ലാ വിഷയങ്ങളും പ്രചാരണായുധമാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള . പരാജയഭീതി കൊണ്ടാണ് ഇരുമുന്നണികളും ബിജെപിക്കെതിരെ ബോധപൂർവം പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഉപതെരഞ്ഞെടുപ്പിൽ ശബരിമല വിഷയം പ്രചാരണായുധമാക്കും: പി.എസ്.ശ്രീധരൻ പിള്ള - PS Sreedharan Pillai
പരാജയഭീതികൊണ്ടാണ് ഇരു മുന്നണികളും ബിജെപിക്കെതിരെ പ്രചാരണം നടത്തുന്നതെന്നും ശ്രീധരൻ പിള്ള
ഉപതെരഞ്ഞെടുപ്പിൽ ശബരിമല വിഷയം പ്രചരണായുധമാക്കുമെന്ന് പി.എസ്.ശ്രീധരൻ പിള്ള
ബിജെപിക്കെതിരെയുള്ള വോട്ട് കച്ചവട ആരോപണം ജനങ്ങളെ വഴിതെറ്റിക്കാനുള്ള എൽ.ഡി.എഫിന്‍റെയും യു.ഡി.എഫിന്‍റെയും തന്ത്രമാണ്. ഉപതെരഞ്ഞെടുപ്പ് ബിജെപിയുടെ വാട്ടർ ലൂ ആകുമെന്ന മുസ്ലിം ലീഗ് നേതാക്കളുടെ പ്രസ്‌താവനയെ അവഗണിക്കുന്നു. അഴിമതിയുടെ കാര്യത്തിൽ എൽ.ഡി.എഫും യു.ഡി.എഫും പരസ്പരപൂരകങ്ങളാണെന്നും പി.എസ്.ശ്രീധരൻ പിള്ള കൂട്ടിച്ചേർത്തു.
Last Updated : Oct 3, 2019, 5:44 PM IST