കേരളം

kerala

ETV Bharat / state

തൊണ്ടാർ ഡാം ജലസേചന പദ്ധതിക്കെതിെരെ പ്രതിേഷേധം - തൊണ്ടാർ ഡാം ജലസേചന പദ്ധതി

വയനാടിന്‍റെ ആവാസ വ്യവസ്ഥയും ആയിരങ്ങളുടെ നിത്യജീവിതവും തകര്‍ത്ത് തൊണ്ടാറില്‍ അണക്കെട്ട് നിര്‍മിക്കാന്‍ അനുവദിക്കില്ലന്ന് സമരസംഗമത്തിനെത്തിയ നൂറുക്കണക്കിനാളുകൾ പ്രതിജ്ഞയെടുത്തു

tondar dam irrigation project  protest against tondar dam  തൊണ്ടാർ ഡാം ജലസേചന പദ്ധതി  തൊണ്ടാർ ഡാം പദ്ധതിക്കെതിെരെ പ്രതിേഷേധം
തൊണ്ടാർ ഡാം ജലസേചന പദ്ധതിക്കെതിെരെ പ്രതിേഷേധം

By

Published : Jan 18, 2021, 3:59 PM IST

വയനാട്: തൊണ്ടാർ ഡാം ജലസേചനപദ്ധതിക്കെതിെരെ പ്രതിേഷേധം. എടവക, വെള്ളമുണ്ട, തൊണ്ടർനാട് ഗ്രാമപഞ്ചായത്തുകളിലെ നൂറുക്കണക്കിന് കുടുംബങ്ങൾ മൂളിത്താട് എ.എൽ.പി സ്‌കൂൾ ഗ്രൗണ്ടിലാണ് സമര സംഗമം നടത്തിയത്. പത്തോളം ആക്ഷൻ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ പ്രകടനമായാണ് ജനങ്ങൾ കുടുംബ സമേതം മൂളിത്തോട്ടിലെത്തിയത്. വയനാടിന്‍റെ ആവാസ വ്യവസ്ഥയും ആയിരങ്ങളുടെ നിത്യജീവിതവും തകര്‍ത്ത് തൊണ്ടാറില്‍ അണക്കെട്ട് നിര്‍മിക്കാന്‍ അനുവദിക്കില്ലന്ന് സമരസംഗമത്തിലെത്തിയ നൂറുകണക്കിനാളുകൾ പ്രതിജ്ഞയെടുത്തു.

"ഈ നാടാണ് ഞങ്ങളുടെ ജീവിതത്തിന്‍റെ അടിത്തറ. ഈ ഗ്രാമങ്ങളും കുന്നുകളും വയലുകളും നെല്‍പാടങ്ങളുമാണ് ഞങ്ങളുടെ ജീവന്‍റെ ശ്വാസം. അത് നശിപ്പിക്കാന്‍ ഞങ്ങള്‍ സമ്മതിക്കില്ല. ഞങ്ങള്‍ വികസനത്തിന് എതിരല്ല. പക്ഷേ, നാടിനെ തകര്‍ക്കുന്ന പ്രകൃതിയെ നശിപ്പിക്കുന്ന, ജീവനോപാധികളെ മുക്കിക്കളയുന്ന ഒന്നിനെയും ഈ നാട്ടിൽ അനുവദിക്കില്ല", സമരസംഗമം അംഗീകരിച്ച പ്രമേയത്തില്‍ വ്യക്തമാക്കി.

450 കോടി മുടക്കി തൊണ്ടാറിൽ അണകെട്ടുന്നതിന്‍റെ യുക്തിയും ശാസ്ത്രീയ അടിത്തറയും ബോധ്യപ്പെടുത്തുക, കാരാപ്പുഴ, ബാണാസുര സാഗർ അണകെട്ടുകളുടെ സോഷ്യൽ ഓഡിറ്റിംഗ് നടത്തുക എന്നീ ആവശ്യങ്ങളും സംഗമത്തിൽ ഉയർന്നു. ബാണാസുര സാഗർ അണക്കെട്ടിന്‍റെ ജലസംഭരണിയുടെ 30 ശതമാനം കൃഷിക്ക് കൊടുക്കണമെന്ന സെൻട്രൽ വാട്ടർ കമ്മീഷന് കൊടുത്ത വാക്ക് പാലിക്കപ്പെട്ടിട്ടില്ല. ഈ രണ്ട് അണകെട്ടുകളിൽ നിന്ന് വയനാട്ടിലെ ജനങ്ങൾക്ക് കൃഷിക്കും കുടിവെള്ളത്തിനും വെള്ളം കൊടുക്കാനുള്ള ഡി.പി.ആറാണ് അധികൃതർ തയ്യാറാക്കേണ്ടത് എന്ന് പ്രതിേഷധക്കാർ ആവശ്യപ്പെട്ടു. പദ്ധതി പ്രദേശത്ത് ഡാം കെട്ടാൻ സർവേ അനുവദിക്കില്ല. പദ്ധതി പ്രദേശത്തെ ജനങ്ങളിൽ ഹിതപരിശോധനക്ക് അധികൃതർ തയ്യാറാവണമെന്നും സമര സംഗമം അംഗീകരിച്ച പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. പരിസ്ഥിതി പ്രവർത്തകൻ കെ സഹദേവൻ സംഗമം ഉദ്ഘാടനം ചെയ്‌തു.

ABOUT THE AUTHOR

...view details