കേരളം

kerala

ETV Bharat / state

യോഗത്തിനിടെ നഗരസഭ ഉപാധ്യക്ഷയുടെ ഫോൺ സബ് കലക്ടർ വാങ്ങിവെച്ചു; പ്രതിഷേധം ശക്തം - പ്രതിഷേധം ശക്തം

ചർച്ചക്കിടെ നഗരസഭ ഉപാധ്യക്ഷ ഫോണില്‍ സംസാരിച്ചതില്‍ പ്രകോപിതനായാണ് സബ് കലക്ടർ ഫോൺ വാങ്ങിവെച്ചത്.

നഗരസഭ ഉപാധ്യക്ഷയുടെ ഫോൺ സബ് കലക്ടർ വാങ്ങിയ വാർത്ത  പ്രതിഷേധം ശക്തം  municipal vice-chairman's phone taken by sub collector
യോഗത്തിനിടെ നഗരസഭ ഉപാധ്യക്ഷയുടെ ഫോൺ സബ് കലക്ടർ വാങ്ങിവെച്ചു; പ്രതിഷേധം ശക്തം

By

Published : Dec 4, 2019, 4:38 AM IST

Updated : Dec 4, 2019, 6:17 AM IST

വയനാട്: മാനന്തവാടിയിൽ യോഗത്തിനിടെ സംസാരിച്ചു എന്ന പേരിൽ നഗരസഭാ ഉപാധ്യക്ഷയുടെ ഫോൺ സബ് കലക്ടർ വാങ്ങിവെച്ച സംഭവത്തിൽ വിവാദം മുറുകുന്നു. വിഷയത്തിൽ ഈ മാസം ഒൻപതിന് വനിതാ കമ്മിഷൻ സിറ്റിങ് നടത്തും.
വഴി തർക്കവുമായി ബന്ധപ്പെട്ട് മാനന്തവാടിയിൽ എ.എസ്.പി വിളിച്ചു ചേർത്ത ചർച്ചക്കിടെയായിരുന്നു സംഭവം. സൈലന്‍റ് മോഡിലായിരുന്ന ഫോണിൽ നഗര സഭാ അധ്യക്ഷൻ വിളിച്ചതിനെ തുടർന്നാണ് സംസാരിച്ചതെന്ന് ഉപാധ്യക്ഷ ശോഭാ രാജൻ പറഞ്ഞു. തുടർന്ന് സബ് കലക്ടർ വികൽപ് ഭരദ്വാജ് ഫോൺ വാങ്ങി വെക്കുകയും രണ്ടു ദിവസം കഴിഞ്ഞ് തിരിച്ചു വാങ്ങിയാൽ മതിയെന്ന് പറയുകയും ആയിരുന്നുവെന്ന് ശോഭാ രാജൻ പറയുന്നു . ജില്ലാ കലക്ടർക്കും വനിതാ കമ്മിഷനും പരാതി നൽകിയിട്ടുണ്ടെന്നും പ്രതികരണം.

യോഗത്തിനിടെ നഗരസഭ ഉപാധ്യക്ഷയുടെ ഫോൺ സബ് കലക്ടർ വാങ്ങിവെച്ചു; പ്രതിഷേധം ശക്തം
സംഭവത്തിൽ പ്രതിഷേധിച്ച് നഗരസഭാ കൗൺസിലർമാരും സിപിഐയും മാനന്തവാടിയിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തി. എന്നാൽ വിഷയത്തിൽ പ്രതികരിക്കാൻ സബ് കലക്ടർ തയ്യാറായിട്ടില്ല.
Last Updated : Dec 4, 2019, 6:17 AM IST

ABOUT THE AUTHOR

...view details